പൈതൃകം
വിവാഹക്കാര്യത്തില്‍ രജ്ജുപ്പൊരുത്തം നോക്കിയില്ലെങ്കില്‍

മൂന്ന് വിരലുകളില്‍ ക്രമാനുക്രമങ്ങളായിട്ട് അശ്വതി മുതല്‍ രേവതി വരെ ഉള്ള നക്ഷത്രങ്ങളെ അശ്വതി, ഭരണി, കാര്‍ത്തിക എന്ന് ഒരുവശത്തോട്ടും, രോഹിണി, മകയിരം, തിരുവാതിര എന്നു മറുവശത്തോട്ടും അനുലോമ പ്രതിലോമങ്ങളായി എണ്ണുമ്പോള്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വന്നാല്‍ രജ്ജുപ്പൊരുത്തം ഉത്തമമാകുന്നു.

പക്കവിരലുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്ത്രീ പുരുഷന്മാരുടെ രണ്ടു നക്ഷത്രവും വന്നാല്‍ അധമമാണെങ്കിലും അത്യധമമല്ലാത്തതും നടുവിരലില്‍ വന്നാല്‍ ഏറ്റവും അധമമായിട്ടും ഭവിക്കുന്നു. മദ്ധ്യമരജ്ജു ദോഷമെന്നാണ് ഇതിനെ പറയുന്നത്.

ഭരണി, മകയിരം, പൂയം പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നാളുകളില്‍ ഏതെങ്കിലും ദമ്പതികളുടെ നക്ഷത്രങ്ങള്‍ വന്നാല്‍ മദ്ധ്യമരജ്ജുദോഷം ഭവിക്കുന്നു. ഇപ്രകാരം മദ്ധ്യമ രജ്ജുദോഷം വന്നാല്‍ സന്താനങ്ങള്‍ ഉണ്ടാകാതിരിക്കുകയോ ഉണ്ടായാല്‍ അവരില്‍ നിന്നുമുള്ള അനുഭവം കുറയുകയോ ചെയ്യാനിടയുള്ളതാണ്.

ഇപ്രകാരം രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ ഒരു പക്കവിരലില്‍ത്തന്നെ വന്നാല്‍ അത് വര്‍ജ്ജ്യമാണെന്നും രണ്ടു നക്ഷത്രങ്ങളും മദ്ധ്യവിരലില്‍ വരുകയാണെങ്കില്‍ വൈരം, രോഗം, മരണം എന്നീ ഫലങ്ങള്‍ ഉണ്ടാകുമെന്നും സാരം. രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വരുകയാണെങ്കില്‍ രജ്ജുപ്പൊരുത്തം ഉത്തമമാണ്.

ഇപ്രകാരമുള്ള ഫലപ്രവചനങ്ങളില്‍ മദ്ധ്യമരജ്ജുദോഷത്തില്‍പ്പെടുന്ന വധൂവരന്മാര്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ ആയ ദോഷഫലങ്ങള്‍ അനുഭവപ്പെടാതിരിക്കുകയില്ല. എന്നാല്‍, വധൂവരന്മാരില്‍ ഏതെങ്കിലും ഒരാള്‍ക്ക് മാരകമോ അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള രോഗങ്ങള്‍ക്കോ ഇടയായിക്കൊണ്ടിരിക്കുന്നതും അനുഭവമുള്ള കാര്യമാണ്. രോഗം, വൈരം അഥവാ മരണം എന്നീ കഷ്ടാനുഭവങ്ങളും സന്താനങ്ങളില്‍ നിന്നും അതൃപ്തമായ അനുഭവങ്ങളും ദമ്പതികളില്‍ ഏതെങ്കിലും ഒരാള്‍ രോഗിയായിതീരുക മുതലായ അനുഭവങ്ങളുമുണ്ടാകും.

 

തയാറാക്കിയത്:

ബ്രഹ്മശ്രീ മനോജ്കുമാര്‍, ആനിക്കാട്ടില്ലം. ഫോണ്‍: 9995010774

 

Related Posts