സ്പെഷ്യല്‍
അധിക വരുമാനത്തിന് യോഗമുളളവര്‍

ബിസിനസിന് യോഗമുണ്ടോയെന്ന് നാഡിജ്യോതിഷം പറയുന്നത് ഇപ്രകാരമാണ്. ലഗ്നാധിപന്‍ ബലവാനായി കേന്ദ്രത്തിലോ ത്രികോണത്തിലോ നിന്നാല്‍ സ്വയം തൊഴിലിനുള്ള യോഗമുള്ള ജാതകമാണെന്നു പറയാം. രണ്ടാം ഭാവാധിപന്‍ ഗുരുവിന്റെ കേന്ദ്രത്തില്‍ നിന്നാലോ ലഗ്നത്തോടുചേര്‍ന്ന് ശുഭബന്ധത്തോടെ കേന്ദ്രത്തിലോ ത്രികോണത്തിലോ നിന്നാലും സ്വയം തൊഴില്‍ സാധ്യതയുണ്ട്.

രണ്ടാം ഭാവാധിപന്‍ ബുധ-ഗുരു-ശുക്രന്മാരില്‍ ആരുടെയെങ്കിലും യോഗത്തോടു കൂടിയോ ദൃഷ്ടിയോടുകൂടിയോ കേന്ദ്രത്തിലോ ത്രികോണത്തിലോ നിന്നാല്‍ ആ ഗ്രഹത്തിന്റെ ദശാകാലത്തിലോ അപഹാരകാലത്തിലോ സ്വയം തൊഴില്‍ ചെയ്യാനുള്ള യോഗമുണ്ട്.

രണ്ട്, പത്ത് ഭാവാധിപന്മാര്‍ ബന്ധപ്പെട്ടുനിന്നാലോ ബുധന്‍ ബലവാനായി പത്താംഭാവത്തില്‍ ബന്ധപ്പെടുന്നതുകൊണ്ടോ സ്വയം തൊഴിലിനുള്ള യോഗമുണ്ട്. ശുക്രബന്ധം കൂടിയുണ്ടെങ്കില്‍ കര്‍മ്മ മേഖല അഭിവൃത്തിപ്പെടും. രണ്ടാം ഭാവാധിപന് 6,8,12  ഭാവാധിപന്‍മാരുമായി ബന്ധം വരുന്നത് സ്വയം തൊഴിലിന് നല്ലതല്ല. രാഹു അഷ്ടമത്തില്‍ നിന്നാല്‍ തൊഴിലില്‍നിന്ന് അധിക വരുമാനം ലഭിക്കും.

Related Posts