സ്പെഷ്യല്‍
സര്‍വ്വാഭീഷ്ടസിദ്ധിക്കായി അനുഷ്ഠിക്കേണ്ടത്‌

സര്‍വ്വാഭീഷ്ടസിദ്ധിക്കായി അനുഷ്ഠിക്കേണ്ട ഒന്നാണ് ബുധനാഴ്ചവ്രതം. ജീവിതത്തില്‍ കാര്യസിദ്ധിക്കും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാണ് ഈ വ്രതം എന്നു  വിശ്വസിക്കപ്പെടുന്നു.

പ്രഭാതത്തില്‍ കുളിച്ച് വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം നടത്തി പച്ചപ്പട്ട് അല്ലെങ്കില്‍ പച്ച ഉടയാട, പൂമാല, നെയ്‌വിളക്ക്, തൃക്കൈവെണ്ണ, ഭാഗ്യസൂക്തപുഷ്പാഞ്ജലി എന്നീ അഞ്ച് കൂട്ടം വഴിപാടുകളോ അല്ലെങ്കില്‍ യഥാശക്തി ഏതെങ്കിലുമോ നല്‍കി പ്രാര്‍ത്ഥിക്കണം. ഒരിക്കലൂണ് മാത്രമാണ് ഭക്ഷണം. സന്ധ്യയ്ക്ക് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. അടുത്ത ദിവസം പ്രഭാതത്തില്‍ കുളിച്ച് പ്രാര്‍ത്ഥിച്ച് വ്രതം അവസാനിപ്പിക്കാം.

ഇതിനുപുറമേ ബുധഗ്രഹസ്‌തോത്രം ജപിക്കുന്നത് ഫലസിദ്ധിക്ക് അത്യുത്തമമാണ്.

സ്‌തോത്രം

പ്രിയംഗുകലികാശ്യാമം
രൂപേണാ പ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം

ശ്രീകൃഷ്ണ പ്രീതികരങ്ങളായ മറ്റ് മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നിവയും അതീവ ഗുണപ്രദമാണ്.

Related Posts