സ്പെഷ്യല്‍
ഭാഗ്യമറുകുകളെ അറിയാം

മറുകുകള്‍ പലര്‍ക്കും ഒരു ശ്രേഷ്ഠമായ  സൗന്ദര്യലക്ഷണങ്ങളായാണ് പറയുന്നത്. എന്നാല്‍, ഇത് ഒരാളുടെ ജീവിതത്തിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെയും കാണിക്കുന്നുവെന്നാണ് വിശ്വാസം. ഇങ്ങനെ ഓരോ ഭാഗത്തുള്ള മറുകുകള്‍ക്കും ഓരോ പ്രത്യേകതകള്‍ ഉണ്ടെന്നാണ് പറയുന്നത്.

വയറിലെ മറുക് എന്നും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാക്കുമെന്നും ഇത് ഭാഗ്യത്തിന്റെ ലക്ഷണമാണെന്നും പറയുന്നുണ്ട്. ഇത് സ്ത്രീകള്‍ക്കാണെങ്കില്‍ വളരെ ഉത്തമമാണെന്നാണ് വിശ്വാസം.

മൂക്കിലെ മറുകുകള്‍ ഭാഗ്യത്തിന്റെ ലക്ഷണമായാണ് പറയുന്നത്. ഇവരെ ഭാഗ്യം തേടി വരുമെന്നും പറയുന്നു. ഇങ്ങനെയാണെങ്കിലും സ്ത്രീകള്‍ ഇതിനെ സൗന്ദര്യത്തെ കെടുത്തുന്നതായാണ് കാണുന്നത്. കാല്‍ പാദങ്ങളിലും നഖങ്ങളിലും മറുകോ അല്ലെങ്കില്‍ ജന്‍മനാ ചില പാടുകളോ ഉണ്ടേങ്കില്‍ അതും ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്.

പാചകവിദ്യയില്‍ വിദഗ്ധരും കുടുംബ സുഖത്തിനായി നില്‍ക്കുന്നവരുമായിരിക്കും കവിളില്‍ മറുകുള്ളവര്‍. ഇവര്‍ കുടുംബത്തിന്റെ സമാധാനത്തിനായി വളരെ അധികം പ്രവര്‍ത്തിക്കുമെന്നാണ് വിശ്വാസം.

കണ്ണില്‍ മറുകുള്ളവര്‍ വളരെ അസൂയാലുകളും അത്യാര്‍ത്തിയുള്ളവരുമാണെന്നാണ് വിശ്വാസം. അന്യരുടെ സ്വത്ത് മോഹിക്കുകയും അതുപോലെ കിട്ടുവാനായി ശ്രമിക്കുകയും ചെയ്യുന്ന കൂട്ടരുമാണ് ഇവര്‍.

വളരെ റൊമാന്റിക്കും സ്‌നേഹനിധികളുമായവരുടെ കൈവിരലുകളില്‍ മറുകുണ്ടാകുമെന്ന് പറയപ്പെടുന്നു.

Related Posts