സ്പെഷ്യല്‍
ജനനതീയതിനോക്കി സ്വഭാവരഹസ്യം അറിയാം

സംഖ്യാജ്യോതിഷമനുസരിച്ച്, ഒന്നുമുതല്‍ ഒന്‍പതു വരെയുള്ള എല്ലാ സംഖ്യകള്‍ക്കും ഓരോ പ്രത്യേകതകള്‍ ഉണ്ട്. ഒരാളുടെ വ്യക്തിത്വത്തിന്റെ ആഴമളക്കുവാന്‍ അയാളുടെ ജനനതീയതിവഴി സാധ്യമാകും.

നിങ്ങളുടെ ജനനതീയതി ഉപയോഗിച്ച് നിങ്ങളുടെ ലൈഫ് പാത്ത് നമ്പര്‍ കണ്ടെത്താം

1) നിങ്ങളുടെ ജനന മാസം, തീയതി, വര്‍ഷം എന്നിവ അക്കങ്ങള്‍ ആയി എഴുതുക
ഉദാഹരണം,
മാര്‍ച്ച് 24, 1950 = 03/24/1950

2)ജനനതീയതിയിലെ എല്ലാ സംഖ്യകളും തമ്മില്‍ കൂട്ടുക.
ഉദാഹരണത്തിന്,
03/24/1950> 0+3+2+4+1+9+5+0= 24

3)ഈ തുകയിലെ ഒരക്കം കിട്ടുന്നത് വരെയോ അല്ലെങ്കില്‍ 11, 22 എന്നീ സംഖ്യകളില്‍ ഏതെങ്കിലുമോ കിട്ടുന്നത് വരെയോ തമ്മില്‍ കൂട്ടുക.
ഉദാഹരണത്തിന്,
24>2+4=6

ഈ സംഖ്യയാണ് നിങ്ങളുടെ ലൈഫ് പാത്ത് നമ്പര്‍. ഇതു നിങ്ങളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഒന്നാണെന്നു സംഖ്യാജ്യോതിഷം പറയുന്നു.

സംഖ്യ ഒന്ന്

സംഖ്യാശാസ്ത്രമനുസരിച്ച്, ഒന്ന് സ്വാതന്ത്ര്യത്തിന്റെ ലക്ഷണമാണ്. ഇവര്‍ക്ക് ലക്ഷ്യബോധം വളരെ കൂടുതല്‍ ആയിരിക്കും.ഇവര്‍ എന്തെങ്കിലും ഒന്ന് നടക്കണമെന്നു വിചാരിച്ചാല്‍, പിന്നെ ഒരു തടസ്സവും അവരെ ബാധിക്കുകയില്ല. ഏകാഗ്രതയോടെ മുന്നേറിയാല്‍ മഹത് വ്യക്തിയാകാനുള്ള എല്ലാ കഴിവുകളുമുള്ളവരാണെങ്കിലും മറ്റുള്ളവരുടെ മനസ്സിനെ അറിയാനുള്ള കഴിവുകള്‍ ഇവര്‍ക്ക് കുറവായിരിക്കും.

സംഖ്യ രണ്ട്

ഇവര്‍ വീണ്ടുവിചാരമുള്ള ആളുകളായിരിക്കും. സംഘമായി പ്രവര്‍ത്തിക്കുവാനും, പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാനുമുള്ള ഇവരുടെ കഴിവ് ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ഒരു വിഷയത്തിന്റെ രണ്ടു വശത്തുനിന്നും ചിന്തിക്കുന്നവരും, പ്രശ്‌നങ്ങള്‍ വന്നാല്‍ പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ കഴിയുകയോ അല്ലെങ്കില്‍ അതില്‍ പകച്ച് പോവുകയോ ചെയ്യുന്ന കൂട്ടരുമാണ് .

സംഖ്യ മൂന്ന്

സമൂഹത്തോട് ഇണങ്ങി ജീവിക്കാന്‍ താത്പര്യപ്പെടുന്ന കൂട്ടരാണ് ഇവര്‍. രസികരും മറ്റുള്ളവരോട് നന്നായി ഇടപെഴകുന്നവരുമായ ഇവര്‍, ആഘോഷം നിറഞ്ഞ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വളരെ അധികം സര്‍ഗാത്മക ശേഷിയുള്ള ഇവര്‍, പല കലാ മേഖലയിലും കഴിവ് പ്രകടിപ്പിക്കാന്‍ കെല്പുള്ളവരാണ്. എന്നാല്‍, ഇവര്‍ക്ക് കൂടെയുള്ളവരുടെ പിന്‍ബലം ഒഴിവാക്കാന്‍ പറ്റാത്തതിനാല്‍, ദിശ മാറി സഞ്ചരിക്കാനുള്ള സാധ്യത കൂടുതലാണ്.

സംഖ്യ നാല്

നാലാം ഗണത്തില്‍ പെടുന്നവര്‍ പ്രായോഗിക ബുദ്ധിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഏത് വിധേനയും വിശ്വസിക്കാവുന്ന ആളുകളാണ് ഇവര്‍. നിശ്ചയദാര്‍ഢ്യം ഇവരെ തീരുമാനങ്ങളെടുക്കാന്‍ വേഗം സഹായിക്കും. ശാസ്ത്രപരവും ധാര്‍മ്മികവുമായ ജോലികള്‍ ആണ് ഇവര്‍ക്ക് യോജിക്കുന്നത്. പ്രായോഗികമായി ചിന്തിക്കുന്നവരും, എന്നാല്‍ എതിര്‍പ്പുകള്‍ ഇഷ്ടമല്ലാത്തവരുമാണ് ഇവര്‍.

സംഖ്യ അഞ്ച്

ദീര്‍ഘവീക്ഷണം ഉള്ളവരാണ് ഇവര്‍. സാഹസികമനോഭാവമുള്ളവരും,ഒരു സ്ഥലത്ത് നിരന്തരം നില്‍ക്കാന്‍ ഇഷ്ടമല്ലാത്തവരുമായ ഇവര്‍ ഏത് മേഖലയില്‍ ചെന്നാലും, സ്വല്പം സമയമെടുത്തിട്ടാണെങ്കിലും വിജയം കൈവരിക്കാറുണ്ട്. സ്വാതന്ത്രവും ഉള്ളുതുറന്ന് നില്ക്കാന്‍ കഴിയുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ ഇവര്‍ കൂടുതല്‍ സന്തോഷഭരിതരാകുന്നു.

സംഖ്യ ആറ്

ഉത്തരവാദിത്വബോധമുള്ളവരാണിവര്‍. മറ്റുള്ളവര്‍ക്കുവേണ്ടി നിലകൊള്ളുന്ന മനോഭാവവും ഇവരുടെ പ്രത്യേകതയാണ്. ഇവര്‍ക്ക് ന്യായവും ധാര്‍മികവുമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. മനുഷ്യത്വപരമായ ചിന്തകളും കൂടെയുള്ളവരെ സംരക്ഷിക്കുവാനുള്ള മനോഭാവവുമുള്ളതിനാല്‍ അവര്‍ ഒന്നുകില്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ ത്യാഗ മനോഭാവമുള്ള ആളാകുകയോ ചെയ്യും.

സംഖ്യ ഏഴ്

ദീര്‍ഘവീക്ഷണം കൂടുതലായി ഉള്ളവരാണ് ഇവര്‍. സ്വതവേ ബുദ്ധിയുള്ളവരും സത്യാന്വേഷികളുമായിരിക്കും. എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇവര്‍, ഒന്നുകില്‍ സ്വന്തം വാദങ്ങള്‍ക്ക് വേണ്ടി തര്‍ക്കിക്കുകയോ അല്ലെങ്കില്‍ സ്വന്തമായി കാര്യങ്ങളെ നിരീക്ഷിച്ച് മനസ്സിലാക്കുകയും ചെയ്യും. അനാവശ്യ കാര്യങ്ങള്‍ ആലോചിച്ച് വിഷമിക്കുക എന്നത് ഇക്കൂട്ടരുടെ ഒരു പോരായ്മയാണ്.

സംഖ്യ എട്ട്

ഇവര്‍ ആഗ്രഹങ്ങളും ഇച്ഛകളും കൂടുതലുള്ളവരായിരിക്കും. ഇവര്‍ സമ്പല്‍സമൃദ്ധിയുള്ളവരും പ്രായോഗിക തലത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കും. ഇതിനാല്‍ ഇവര്‍ വളരെ അധികം ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം മാത്രമേ എന്തും ചെയ്യൂ. എന്നതിനാല്‍ ഒരു ബിസിനസ് മുന്‍പോട്ട് കൊണ്ടുപോകാന്‍ എളുപ്പം സാധിക്കും. അവരവരുടെ തെറ്റുകള്‍ സ്വയം തിരുത്താന്‍ ശ്രമിക്കുന്നതിനാല്‍ ഇവരുടെ ചിന്തകള്‍ വസ്തുനിഷ്ഠവും നിഷ്പക്ഷവും ആയിരിക്കും.

സംഖ്യ ഒമ്പത്

നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്നവരും, എന്ത് കാര്യവും മുഴുവനായി അറിഞ്ഞ് മാത്രം പ്രവര്‍ത്തിക്കുന്നവരുമായിരിക്കും ഇവര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തും കൊടുക്കുവാന്‍മാത്രം നിലകൊള്ളുന്നവരാണ് ഇവര്‍. സമൂഹത്തില്‍ ഒരു പ്രശ്‌നം കണ്ടാല്‍ ഇവര്‍ സ്വയം അത് നേരെയാക്കാനായി ഇറങ്ങിത്തിരിക്കുകയും അത് മിക്കപ്പോഴും പ്രശ്‌നങ്ങളില്‍ ചെന്ന് ചാടിക്കുകയും ചെയ്യും.

സംഖ്യ പതിനൊന്ന്

അക്കം ഒന്നിന്റെയും രണ്ടിന്റെയും കഴിവുകള്‍ ഒത്തുചേര്‍ന്നതാണ് പതിനൊന്നുകാര്‍. നേതൃത്വപാടവവും, ഉള്ളറിവുകളുമുള്ള ആളുകളായതിനാല്‍ ഒരു പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാനുള്ള കഴിവുകള്‍ അവര്‍ക്ക് സ്വതസിദ്ധമായിരിക്കും. ഈ കഴിവ് അവരെ ഒരു വലിയ നേതാവും മാര്‍ഗ്ഗദര്‍ശിയുമാകാന്‍ സഹായിക്കുന്നു.

സംഖ്യ  ഇരുപത്തിരണ്ട്

ദീര്‍ഘവീക്ഷണവും ആഗ്രഹങ്ങള്‍ സഫലമാക്കാനുള്ള കഴിവുകളുമുള്ള ഇവര്‍ അക്കം രണ്ടിന്റെയും നാലിന്റെയും കഴിവുകളുള്ളവരാണ്.  പ്രവര്‍ത്തനം മൂലം വലിയ വലിയ കാര്യങ്ങള്‍ നിറവേറ്റാന്‍ ഇവര്‍ക്ക് സാധിക്കും. ആത്മീയമായ ചിന്തകളുള്ളവരാണെങ്കിലും, ശരിയായ ദിശയിലുള്ള ചിന്തകള്‍ അല്ലെങ്കില്‍ ഇക്കൂട്ടര്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും, സ്ഥലകാലബോധമില്ലാതെ സംസാരിക്കുകയും ചെയ്യും.

Related Posts