സ്പെഷ്യല്‍
സന്താനദുഖങ്ങള്‍മാറാന്‍ നാളെ ഭീഷ്മാഷ്ടമിദനത്തില്‍ ചെയ്യേണ്ടത്

മാഘമാസത്തില്‍ ശുക്ലപക്ഷ അഷ്ടമി ദിവസം ആചരിക്കുന്ന വ്രതമാണിത്. ഭീഷ്മര്‍ ഈ ദിവസമാണ് സ്വന്തം ഇഷ്ടപ്രകാരം ദിവംഗതനായത്. മഹാഭാരതയുദ്ധത്തില്‍ അര്‍ജുനശരമേറ്റ് ശരതല്പത്തില്‍ വീണ ഭീഷ്മര്‍ ഉടന്‍ ദിവംഗതനായില്ല.

സദ്ഗതിക്ക് ഉത്തരായണമാണ് വേണ്ടത്. ഉത്തരായണം വന്നപ്പോള്‍ അദ്ദേഹം സ്വര്‍ഗതനായി. അതു മാഘമാസ ശുക്ലപക്ഷ അഷ്ടമി ദിവസമായിരുന്നു. ഉത്തരഭാരതീയര്‍ ഭീഷ്മാഷ്ടമി ദിവസം പൂജ, വ്രതാചരണം, തര്‍പ്പണം, ശ്രാദ്ധം എന്നിവ നടത്തുന്നു.

ഈ ദിവസം വ്രതാനുഷ്ഠാനത്തോടെ ഭീഷ്മനാമത്തില്‍ പൂജയും തര്‍പ്പണവും നടത്തിയാല്‍ സന്താനസുഖം അനുഭവിക്കും എന്ന് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഭീഷ്മാഷ്ടമി ഫെബ്രുവരി 8 ചൊവ്വാഴ്ചയാണ്. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പ്രശസ്ത ജ്യോതിഷ ആധ്യാത്മിക പണ്ഡിതന്‍ ശ്രീ പറവൂര്‍ ജ്യോതിസ് സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts