സ്പെഷ്യല്‍
ശിവക്ഷേത്രത്തിലെ ഭൈരവ പ്രതിഷ്ഠയെ ആരാധിച്ചാല്‍

ശിവഭഗവാന്റെ ഒരു പ്രചണ്ഡരൂപമാണ് ഭൈരവന്‍. സംഹാരമൂര്‍ത്തിയായ ഭൈരവന്‍ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ്.

ശിവക്ഷേത്രങ്ങളിലെ ഭൈരവ പ്രതിഷ്ഠയെ ആരാധിച്ചാല്‍ ശിനിയുടെ അപഹാരം കൊണ്ടുള്ള ദോഷങ്ങളെല്ലാം മാറുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ച കൂവളത്തിലകൊണ്ട് അര്‍ച്ചന നടത്തിയാല്‍ ദാരിദ്രം ഇല്ലാതാകും.

കൃഷ്ണ പക്ഷത്തിലെ അഷ്ടമി ദിവസങ്ങളില്‍ ഭൈരവനെ ചുവപ്പ് വസ്ത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച് തേനിലിട്ട ഈത്തപ്പഴവും ശര്‍ക്കരപ്പായസവും നേദിച്ചാല്‍ സന്താനഭാഗ്യം ലഭിക്കും.

ഞായറാഴ്ച രാഹുകാലത്ത് വാസനത്തൈലം കൊണ്ട് അഭിഷേകം നടത്തി, വടമാല ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍ വൈവാഹിക തടസങ്ങള്‍ മാറിക്കിട്ടും.

Related Posts