സ്പെഷ്യല്‍
കാര്യസിദ്ധി നല്‍കും ഹോമങ്ങള്‍

ഹോമം’ അഥവാ ‘ഹവനം’  എന്നതു വേദകാലഘട്ടം മുതല്‍ അനുഷ്ഠിച്ചു വരുന്ന ഒന്നാണ്. അഗ്‌നിയില്‍ ദ്രവ്യസമര്‍പ്പണം നടത്തുന്ന കര്‍മ്മങ്ങളാണിവ. ഹോമം യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഹോമം ഹൈന്ദവസംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ്. എന്നാല്‍ യജ്ഞം സമൂഹത്തിന്റെയോ ദേശത്തിന്റെയോ ലോകത്തിന്റെയോ പൊതുവായ ലക്ഷ്യങ്ങള്‍ക്കായി നടത്തപ്പെടുമ്പോള്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണു ഹോമങ്ങള്‍ നടത്തപ്പെടുന്നത്. നിത്യജീവിതത്തില്‍ നാം നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്. തടസങ്ങള്‍ ഒഴിവാക്കാനും ദുരിതങ്ങള്‍ കുറക്കുന്നതിനും കാര്യസിദ്ധിക്കുമായി നടത്തേണ്ട പ്രധാനഹോമങ്ങള്‍ ഇവയാണ്.

ഗണപതിഹോമം: വിഘ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഗണപതി ഹോമം. വിഘ്‌നനിവാരണത്തിനും ഐശ്വര്യത്തിനും സമ്പല്‍ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത് സംരഭങ്ങല്‍ക്കും മുന്നോടിയായി നടത്തുന്ന കര്‍മ്മമാണിത്.

മൃത്യുഞ്ജയ ഹോമം: രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കും. ഗണപതിഹോമത്തിനുശേഷം ചിറ്റമൃത് വള്ളി, പേരലിന്‍മൊട്ട്, എള്ള്, കറുക, പാല്‍, പല്‍പ്പായാസം, എന്നി ദ്രവ്യങ്ങള്‍ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. 1008 വീതം ഹോമിക്കുന്നതിനെ മഹാ മൃത്യംഞ്ജയ ഹോമം എന്ന് പറയുന്നു.

മഹാസുദര്‍ശനം: ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫലപ്രദം. മഹാസുദര്‍ശന മൂര്‍ത്തിയെ ആവാഹിച്ച് ഹോമങ്ങളും പൂജകളും നടത്തി ശത്രുദോഷം പൂര്‍ണമായും മാറ്റാവുന്നതാണ് .

അഘോരഹോമം: ശത്രുദോഷ ദുരിതം കഠിനമാണങ്കില്‍ ചെയ്യേണ്ടതാണു ശിവസങ്കല്‍പ്പത്തിലുള്ള ഈ ഹോമം.

ശൂലിനി ഹോമം: ദ്യഷ്ടി ദോഷവും ശത്രു ദോഷവും മറ്റ് ശക്തമായ ദോഷങ്ങള്‍ക്കു ശൂലിനി ഹോമം പരിഹാരമാണ് .

നരസിംഹഹോമം: ഉഗ്രമുര്‍ത്തിയായ നരസിംഹ മൂര്‍ത്തിയെ അഗ്‌നിയില്‍ ആവാഹിച്ച് പൂജ ചെയ്യുന്നതാണ് നരസിംഹഹോമം. ശത്രുദോഷ ശക്തിക്ക് ഉത്തമമാണ് .

പ്രത്യംഗിരാ ഹോമം: ആഭിചാരദോഷത്തിന് അത്യാവശ്യ ഘട്ടങ്ങളില്‍ ദേവിസങ്കല്‍പത്തില്‍ നടത്തുന്ന ഹോമമാണിത്. ദൃഷ്ടി ദോഷം, ശാപം, നേര്‍ച്ചകള്‍ ഇവയെല്ലാം മാറ്റുന്നതിന് ഉത്തമം.

അയുസുക്ത ഹോമം: ഹോമാഗ്‌നിയില്‍ ശിവനെ അവാഹിച്ച് പൂജിച്ചു നടത്തുന്ന ഈ ഹോമം അയുര്‍ബലത്തിനു വിശേഷമാണ്. ദോഷകാലത്ത് വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളില്‍ നടത്തുന്നത് ഉത്തമം.

കറുക ഹോമം: അയുസുക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം ആയുര്‍ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെയ്യാവുന്ന കര്‍മ്മമാണ്. ബാലാരിഷ്ടടത മാറാനും ഉത്തമം.

മൃത സഞ്ജീവനി ഹോമം: ആയുര്‍ദോഷത്തിനും ദോഷദുരിതം നീക്കുന്നതിനും  നടത്തുന്ന ഹോമമാണിത്.

സ്വയംവര പാര്‍വ്വതി ഹോമം: ഹോമാഗ്‌നിയില്‍ പാര്‍വ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനു ഉത്തമം.

 ത്രിഷ്ടിപ്പ് ഹോമം: ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും അനുയോജ്യം.

അശ്വാരൂഡ ഹോമം: ദാമ്പത്യ ഭദ്രതയ്ക്കു പാര്‍വ്വതി ദേവിയെ സങ്കല്‍പിച്ച് ആവാഹിച്ച് പൂജ ചെയ്യുന്ന ഹോമമാണിത് . ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും ഉത്തമം.

ഗായത്രി ഹോമം: പാപ ശാന്തിയ്ക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം. സുകൃത ഹോമമെന്നും പറയാറുണ്ട് .ഗായത്രിദേവി, സൂര്യന്‍, വിഷ്ണു എന്നി മൂര്‍ത്തി സങ്കല്‍പ്പത്തിലും നടത്താറുണ്ട്.

നവഗ്രഹ ഹോമം: വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്‌നിയില്‍ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം. നവഗ്രഹ പ്രീതിയ്ക്കും ദശാപഹാര ദോഷ ദുരിതം നീങ്ങുന്നതിനും ഉത്തമമാണ് .

Related Posts