വാസ്തു
വീട് വയ്ക്കുമ്പോള്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ?

സ്വന്തമായി ഒരു വീട് വയ്ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അനുയോജ്യമായ സ്ഥലത്തിനുവേണ്ടി ഏറെ നാള്‍ അലഞ്ഞ് ഒടുവില്‍ സ്ഥലം വാങ്ങിയാല്‍ ലോണെടുത്ത് വീട് പണി തുടങ്ങും. അതായത് സ്ഥലത്തെ കുറിച്ചോ ആ സ്ഥലം വീട് വയ്ക്കാന്‍ അനുയോജ്യമാണോ തുടങ്ങിയ കാര്യങ്ങളൊന്നും അന്വേഷിക്കാതെ ആയിരിക്കും വീട് പണിയുക. വാസ്തു നിയമപ്രകാരം വീട് വയ്ക്കുന്നതിന് മുമ്പ് ആ സ്ഥലത്തിന്റെ ദോഷങ്ങളെ കുറിച്ചും ആ ഭൂമി ഗൃഹനിര്‍മാണത്തിന് അനുയോജ്യമാണോ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കണം.

വീട് വയ്ക്കാന്‍ തിരഞ്ഞെടുക്കുന്ന ഭൂമിക്ക് പവിത്രത വേണം. ഭൂമി ദോഷങ്ങള്‍ ആ സ്ഥലത്തെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. പണം കൊടുത്ത് വാങ്ങിയ സ്ഥലത്ത് ഭൂമിദോഷമുണ്ടെങ്കില്‍ എന്തുചെയ്യണം എന്നതും നിലവില്‍ വീട് നിര്‍മിച്ചിട്ടുണ്ടെങ്കില്‍ ആ ഭൂമിക്ക് ദോഷം ഉണ്ടെങ്കില്‍ എന്ത് ചെയ്യണം എന്നതും നമ്മെ അലട്ടുന്ന പ്രശ്‌നമാണല്ലോ. വാസ്തുനിയമ പ്രകാരം എല്ലാ ഭൂദോഷങ്ങള്‍ക്കും പരിഹാരമുണ്ട്.

വീട് വയ്ക്കാന്‍ അനുയോജ്യമായ സ്ഥലത്തെ കുറിച്ചും ഭൂമിദോഷങ്ങള്‍ ഇല്ലാത്ത ഭൂമി എങ്ങനെ കണ്ടെത്താം എന്നുമാണ് കൈപ്പകശേരി മന ഗോവിന്ദന്‍ നമ്പൂതിരി ഈ വീഡിയോയില്‍ പറയുന്നത്. വാസ്തുദോഷം നിങ്ങളെ ബാധിക്കാതിരിക്കാന്‍ ചെയ്യേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ഈ വീഡിയോയിലൂടെ നിങ്ങള്‍ക്ക് മനസിലാക്കാം.

 

ഗോവിന്ദന്‍ നമ്പൂതിരി ഫോണ്‍ നമ്പര്‍: 9747730002

Related Posts