ഒരു ജാതകത്തില്‍ വ്യാഴത്തിനു ബലം കുറവാണെങ്കില്‍ നിരവധി ദോഷാനുഭവങ്ങളാണു നിങ്ങളെ കാത്തിരിക്കുന്നത്. വ്യാഴം അനിഷ്ടനായാല്‍ തൊഴിലില്‍ അഭിവൃദ്ധി നേടുക വലിയ ബുദ്ധിമുട്ടായിത്തീരും. ഭാഗ്യദോഷം കൂടപിറപ്പായിരിക്കും.
ഏതു നല്ലകാര്യവും അനുഭവയോഗ്യമാകുകയില്ല. ധനത്തിനു ബുദ്ധിമുട്ടുണ്ടാവുകയും പണഞെരുക്കം എപ്പോഴും നേരിടേണ്ടിവരികയും ചെയ്യും. അതോടൊപ്പം കര്‍മ്മശക്തിയും ഇച്ഛാശക്തിയും ക്ഷയിക്കുകയും ചെയ്യും. ഈശ്വരവിശാസം തന്നെ ന്ഷടമാകുന്ന അവസ്ഥ വന്നുചേരും. എല്ലാത്തിനോടുമുള്ള ബഹുമാനം നഷ്ടമായിത്തീരുകയും ചെയ്യും.
നിങ്ങളുടെ സമ്പൂർണ്ണ ജാതകം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
നൈരാശ്യം, വിഷാദം, ഉത്കണ്ഠ, ആത്മവിശ്വാസകുറവ്, ഉത്സാഹമില്ലായ്മ എന്നിവയും ഉണ്ടാകും. സൗഹൃദബന്ധങ്ങളില്നിന്നു വിട്ടുനില്‍ക്കുകയും സുഹൃത്തുക്കളുമായി തെറ്റിപിരിയേണ്ട അവസ്ഥ വന്നുചേരുകയും ചെയ്യും.
മനസമാധാനം നഷ്ടമാകുകയും മനസ് അനാവശ്യ ചിന്തകളാല്‍ എപ്പോഴും ആകുലപ്പെടുകയും ചെയ്യും. ഈ അനുഭവങ്ങളൊക്കെ ഉണ്ടാകുന്നുവെങ്കില്‍ നിങ്ങളുടെ ജാതകത്തില്‍ വ്യാഴം അനുകൂല സ്ഥാനത്തല്ല എന്നുറപ്പാക്കാം.
വ്യാഴദോഷത്തിനു നിരവധി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പൊതുവായി പറയപ്പെടുന്നതും എളുപ്പത്തില്‍ അനുഷ്ഠിക്കാവുന്നതുമായ ദോഷപരിഹാരങ്ങളാണ് ഇനി പറയുന്നത്. നവഗ്രഹപ്രതിഷ്ടയുള്ള ക്ഷേത്രങ്ങളില്‍ വ്യാഴത്തിനു മഞ്ഞപട്ട് സമര്‍പ്പിക്കുക. വിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച മഞ്ഞ പൂക്കള്‍ സമര്‍പ്പിക്കുകയോ ഈ പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുകയോ ചെയ്യുക.
നിങ്ങൾക്ക് വ്യാഴദോഷം ഉണ്ടോ എന്നറിയാൻ സമ്പൂർണ്ണ ജാതകം വായിക്കൂ
മഞ്ഞപുഷ്യരാംഗം സ്വര്‍ണ്ണ മോതിരത്തിലോ മാലയിലോ കെട്ടി ധരിക്കുക. വസ്ത്രങ്ങളില്‍ മഞ്ഞനിറത്തിനു പ്രാധാന്യം നല്‍കുക. വിഷ്ണു സഹസ്രനാമം ദിവസവും ചൊല്ലുകയും വ്യാഴാഴ്ച ഉപവാസത്തോടെ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി മഞ്ഞപട്ട് സമര്‍പ്പിക്കുകയും ചെയ്യുക.
ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രവും, ഓം ബൃഹദ്പതയേ നമ: എന്ന വ്യാഴമന്ത്രവും108 തവണ ദിവസവും ജപിക്കുക. തിരുപ്പതി ക്ഷേത്രദര്‍ശ്ശനവും ഉചിത പരിഹാരങ്ങളിലൊന്നായി നിര്‍ദേശിക്കപ്പെടുന്നതാണ്.