സ്പെഷ്യല്‍
ബബിയ എന്ന മുതലയില്‍ എന്താണ് ഈശ്വരീയത ?

ചന്ദ്രകുമാര്‍ മുല്ലച്ചേരി

സര്‍വ്വം ഈശ്വരീയമാണ്. ഈശാ വാസ്യമിദം സര്‍വ്വം….അങ്ങനെയാണെങ്കില്‍ എല്ലാം പൂജനീയമാണ്…അല്ലെങ്കില്‍ ഒന്നും തന്നെ പൂജിക്കേണ്ടതുമല്ല..ചിലതിനെ മാത്രം പൂജിക്കുന്നു എന്നതില്‍ എന്തെങ്കിലും അനൗചിത്യമില്ലേ എന്ന ചോദ്യം പ്രതീക്ഷിക്കാവുന്നതുമാണ്…
ഗുരുവായൂര്‍ എത്രയോ ആനകള്‍ ഉണ്ട്…ഉണ്ടായിരുന്നു….അതില്‍ ഗുരുവായൂര്‍ കേശവന് മാത്രം എന്താ ഇത്ര പ്രത്യേകത…അതുപോലെ എത്രയോ മുതലകളുണ്ട്…ബബിയ എന്ന മുതലയില്‍ എന്താണ് ഈശ്വരീയത….?എത്രയോ നക്ഷത്രങ്ങള്‍ ഉണ്ട്…സൂര്യനെന്ന നക്ഷത്രത്തിനെന്താ ഇത്രയും മഹിമ ?

അതിനാണ് ഉത്തരം…അതിലൂടെയാണ് ഉത്തരം…മഹത്വമെന്നത് അനുഭവം കൂടി കലരുമ്പോളാണ് ഉണ്ടാകുന്നത്…സൂര്യനേക്കാള്‍ വലിയ നക്ഷത്രങ്ങളുണ്ടെങ്കിലും നമുക്ക് ഏറ്റവും ഈശ്വരീയത നിറഞ്ഞ് സൂര്യദേവായ നമഃ എന്ന് ജപിച്ച് പൂജിക്കാന്‍ സൂര്യനെ മാത്രം പരിഗണിച്ചത്, നമ്മെ സംബന്ധിച്ച് സൂര്യന്‍ തന്നെയാണ് പ്രഥമഗണനീയന്‍…സൂര്യന്റെ നിത്യസമ്പര്‍ക്കവും നിത്യമഹിമയും നാം നിത്യവും അനുഭവിച്ചിയങ്ങുന്നവരാകയാല്‍ സൂര്യന്റെ ഈശ്വരീയത വ്യക്തമാണ്. അതായത് ഈശ്വരീയത ഉള്ളത് കൊണ്ട് മാത്രം പൂജാര്‍ഹനാകുന്നില്ല. പകരം ആ ഈശ്വരീയത ലോകരില്‍ പ്രകടമാക്കിയ ആ തത്വത്തിനാണ് യോഗ്യത.
ഗുരുവായൂര്‍ കേശവനും അനന്തപുരത്തെ താപസനായ ബബിയയും ഇക്കാര്യത്തില്‍ വ്യക്തതയുടെ താരങ്ങളാണ്. ഈശ്വരീയത സര്‍വ്വതിലും ഉള്ളതല്ല,അത് എത്രമാത്രം പ്രകടീഭവിച്ചിട്ടുണ്ട് എന്നതിലാണ് യോഗ്യത എന്നതാണ്…

ചിലയിടത്തെ കാളകളും പശുക്കളും അങ്ങനെ അനേകം ജീവികളും പൂജാര്‍ഹരായിട്ടുള്ളത് ഈശ്വരീയതയുടെ ഈ പ്രകടമായ തലങ്ങളില്‍ തന്നെയാണ്…
ബബിയ എന്താണ് എന്ന് അനുഭവം കൊണ്ടറിയുന്ന മഹത്തുക്കളില്‍ സംശയമേ ഉദിക്കില്ല…ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രം ആഹാരമാക്കി ഒരു ചെറിയ കുട്ടിയെ പോലും ഭയപ്പെടുത്താത്ത മഹത്വമാണ് ബബിയക്കുള്ളത്.
മുകളിലെ തടാകക്ഷേത്രപരിസരത്തുനിന്നും താഴെ ചാമുണ്ഡി ദേവസ്ഥാനതടാകത്തിലേക്ക് ഇഴഞ്ഞ് വരുന്ന ബബിയ ആളുകളെ കണ്ടാല്‍ അരികൊതുങ്ങി നില്‍ക്കയും ആളുകള്‍ പോയ ശേഷം യാത്ര തുടരുമെന്നൂം അനുഭവമാണ്…

Related Posts