സ്പെഷ്യല്‍
ആലങ്ങാട് അയ്യപ്പ മഹാസത്രം; സ്വാഗത സംഘം രൂപീകരിച്ചു

ശ്രീ ശബരിമല ധര്‍മ്മ ശാസ്താ ആലങ്ങാട് യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അയ്യപ്പ മഹാസത്രത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവര്, മഹേഷ് മോഹനര്, ചെമ്പോലകളരി ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ എന്നിവരാണ് സത്രത്തിന്റെ മാര്‍ഗദര്‍ശികള്‍.

വ്യവസായമന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എംപി, ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി. ബാബു, എസ്എന്‍ഡിപി യോഗം പ്രിസിഡന്റ് ഡോ. എം.എന്‍. സോമന്‍, റിട്ട. ജസ്റ്റീസ് സുകുമാരന്‍ നായര്‍, ശബരി ഗ്രൂപ്പ് ചെയര്‍മാന്‍ ശശികുമാര്‍, സ്വാമി അയ്യപ്പദാസ് (അയ്യപ്പസേവാ സമാജം), എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജിതീഷ് കുമാര്‍, കെ. റജി കുമാര്‍, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മുഖ്യരക്ഷാധികാരികള്‍. എസ്.എസ്. മേനോനെ ചെയര്‍മാനായും പി.എസ്. ജയരാജിനെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.

ആലങ്ങാട് സര്‍വീസ് സഹകരണബാങ്കില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പി.എസ്. ജയരാജ് അധ്യക്ഷത വഹിച്ചു. ആലങ്ങാട് യോഗം സെക്രട്ടറി സജീവ് കുമാര്‍, രക്ഷാധികാരി ആര്‍.ശ്രീകുമാര്‍, ഖജാന്‍ജി കെ.സി. സുരേഷ് കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം സി. രവീന്ദ്രന്‍, സിപിഎം ജില്ലാ കമ്മറ്റിഅംഗം എം.കെ.ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 20 മുതല്‍ 25 വരെയാണ് അയ്യപ്പസത്രം.

Related Posts