സ്പെഷ്യല്‍
ആയുര്‍ദോഷ പരിഹാരം

ജാതകത്തില്‍ ചിലപ്പോള്‍ ആയുര്‍ദോഷം കാണാറുണ്ട്. ഈ അവസ്ഥയില്‍ ദശാകാലപരിഗണന കൂടാതെ തന്നെ ആയുര്‍ദോഷശാന്തിക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

ജാതകത്തില്‍ ആദിത്യന്‍, ശനി തുടങ്ങിയവയുടെ മാരകഭാവങ്ങള്‍ ദശാന്ധികളിലെ അനിഷ്ടഫലങ്ങള്‍ ആറാംഭാവകാരകന്റെ സ്ഥിതി, ചില പ്രത്യേക ഗ്രഹയോഗങ്ങള്‍ എന്നിവ ആയൂര്‍ദോഷകരമാണെന്നാണ് പറയുന്നത്.

ആയുര്‍ദോഷ പരിഹാരത്തിന് മുഖ്യമായും ഭജിക്കേണ്ടത് ശിവഭഗവാനെയാണ്. ജന്മനക്ഷത്രദിവസം തോറും ശിവക്ഷേത്രദര്‍ശനം നടത്തുകയും മൃത്യുഞ്ജയ ഹോമം നടത്തുകയും ചെയ്യുന്നത് ഉത്തമമാണ്. സന്ധ്യാനാമം ചൊല്ലുന്നതിനൊപ്പം ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കുകയും ശിവാഷ്ടകം എന്നിവ ചൊല്ലുകയും വേണം.

ഒപ്പം, മൃത്യുഞ്ജയ യന്ത്രം വിധിപ്രകാരം തയാര്‍ചെയ്ത് ധരിക്കുന്നതും ആയുര്‍ദോഷപരിഹാരമായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. പ്രദോഷ വ്രതത്തോടനുബന്ധിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ദിവസവും ശിവപഞ്ചാക്ഷരി ജപിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

Related Posts