സ്പെഷ്യല്‍
മേടത്തിലെ ആയില്യം; ഇന്ന് 336 തവണ ജപിക്കേണ്ട മന്ത്രം

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

നഗ്‌നനേത്രങ്ങള്‍ കൊണ്ടുകാണാന്‍ സാധിക്കുന്ന ഈശ്വരശക്തിയാണ് നാഗങ്ങള്‍. അതുകൊണ്ടുതന്നെ പണ്ടുകാലം മുതല്‍ക്കെ നാഗദൈവങ്ങളെ ആരാധിച്ചുവരുന്നു. ശാപദോഷം, സന്താനദോഷം, മാറാവ്യാധികള്‍ എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് വിശ്വാസം. ആയില്യം നാളാണ് നാഗപൂജയ്ക്കു പ്രധാനം. എല്ലാമാസവും ആയില്യം നാളില്‍ നാഗപൂജ, നൂറും പാലും തുടങ്ങിയ വഴിപാട് നടത്താറുണ്ട്. കന്നി, തുലാം മാസത്തെ ആയില്യമാണ് പ്രധാനം.മേടത്തിലെ ആയില്യം മെയ് 9 തിങ്കളാഴ്ചയാണ്.

ആയില്യത്തിന് മുന്‍പത്തെ ദിവസം മുതല്‍ വ്രതമെടുക്കണം. മത്സ്യം, മാംസം, മദ്യം, ലഹരി എന്നിവ ഉപേക്ഷിക്കണം. ബ്രഹ്മചര്യം പാലിക്കണം. പൂര്‍ണ്ണമായും ഭക്ഷണം ഉപേക്ഷിച്ചു ഉപവാസം ചെയ്യണം. അതിനു സാധ്യമല്ലെങ്കില്‍ ലഘുവായ ഭക്ഷണം കഴിക്കാം. ആയില്യം കഴിഞ്ഞു പിറ്റേ ദിവസം ശിവക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന തീര്‍ഥം കുടിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്.

വ്രതമെടുക്കുമ്പോള്‍ ദിവസവും ‘ഓം നമ ശിവായ’ എന്ന മന്ത്രം 336 പ്രാവശ്യം ജപിക്കണം. നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നതും നഗപ്രതിഷ്ഠയ്ക്കു ചുറ്റും അഞ്ചു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതും ഉത്തമമാണ്. രാവിലെ സൂര്യോദയത്തിനു ശേഷവും വൈകിട്ട് സൂര്യാസ്തമയത്തിന് മുമ്പുമാണ് പ്രദക്ഷിണം ചെയ്യേണ്ടത്.

സാമ്പത്തിക ഉന്നതിയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടായാലും നഗശാപം കൊണ്ട് ഒരാളുടെ ഉന്മൂലനാശം സാധ്യമാകുമെന്നാണ് വിശ്വസിക്കുന്നത്. നാഗപ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും മഞ്ഞള്‍ അഭിഷേകം, നൂറും പാലും എന്നിവ ചെയ്യുന്നതും നല്ലതാണ്.

നാഗപ്രീതിക്കായി ചെയ്യുന്ന ഒന്നാണ് നാഗരാജ പൂജ. നാഗശാപം മാറാനും രോഗങ്ങള്‍ മാറാനും നല്ലതാണെന്നാണ് വിശ്വാസം. സര്‍പ്പസംബന്ധമായ ശാപദോഷങ്ങള്‍ അകറ്റാനുള്ള പരിഹാര മാര്‍ഗമാണ് സര്‍പ്പബലി. കാവ് ആശുദ്ധിയാക്കുക, നശിപ്പിക്കുക, പാമ്പിന്റെ മുട്ട തുടങ്ങിയവയ്ക്കും മുന്‍ജന്മത്തിലെ നാഗദോഷങ്ങള്‍ക്കും ഉത്തമപരിഹാരമാണ് സര്‍പ്പബലി.

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

Related Posts