പൈതൃകം
തുലാത്തിലെ ആദ്യ ആയില്യവും മുപ്പെട്ടും വ്യാഴവും; നാളെ മറക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍

നാഗദൈവങ്ങള്‍ നമ്മുടെ മണ്ണിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷകരാണ്. അതി പ്രാചീനകാലം മുതല്‍ തന്നെ നാം നാഗങ്ങളെ ആരാധിച്ചു പോന്നിരുന്നു. കേരളത്തിലെ നാഗാലയങ്ങളില്‍ അസംഖ്യം നാഗദേവതകള്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ സചേതനങ്ങളായ നാഗങ്ങള്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കാറുള്ള കാര്യം പ്രസിദ്ധമാണ്.

രാഹുവിന്റെ അധി ദേവതയാണ് നാഗങ്ങള്‍. നാഗപ്രീതി മൂലം വന്നു ഭവിക്കുന്ന ഗുണ ഫലങ്ങള്‍ എണ്ണമറ്റതാണ്. ശാപദോഷം, സന്താനദോഷം, മാറാവ്യാധികള്‍ എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് വിശ്വാസം. ആയില്യം നാളാണ് നാഗപൂജയ്ക്കു പ്രധാനം. തുലാമാസത്തെ മാസത്തിലെ ആദ്യ ആയില്യം നാളെയാണ് (ഒക്ടോബര്‍ (20). കൂടാതെ വിശേഷപ്പെട്ട മുപ്പെട്ടു വ്യാഴാഴ്ചകൂടിയാണ് ഈ ആയില്യം വരുന്നത്. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജപിക്കേണ്ട സ്‌തോത്രങ്ങളെക്കുറിച്ചും ജ്യോതിഷരത്‌നം എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts