സ്പെഷ്യല്‍
ആയില്യം; ഇന്ന് അറിയാതെ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുതേ

നാഗദൈവങ്ങള്‍ നമ്മുടെ മണ്ണിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷകരാണ്. അതി പ്രാചീനകാലം മുതല്‍ തന്നെ നാം നാഗങ്ങളെ ആരാധിച്ചു പോന്നിരുന്നു. കേരളത്തിലെ നാഗാലയങ്ങളില്‍ അസംഖ്യം നാഗദേവതകള്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ സചേതനങ്ങളായ നാഗങ്ങള്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കാറുള്ള കാര്യം പ്രസിദ്ധമാണ്.

രാഹുവിന്റെ അധി ദേവതയാണ് നാഗങ്ങള്‍. നാഗപ്രീതി മൂലം വന്നു ഭവിക്കുന്ന ഗുണ ഫലങ്ങള്‍ എണ്ണമറ്റതാണ്. ശാപദോഷം, സന്താനദോഷം, മാറാവ്യാധികള്‍ എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് വിശ്വാസം. ആയില്യം നാളാണ് നാഗപൂജയ്ക്കു പ്രധാനം. ഇക്കൊല്ലത്തെ മകര മാസത്തിലെ ആയില്യം ഇന്നാണ് (ജനുവരി 19).

ഇന്നലെ മുതലേ ആയില്യം വ്രതം എടുക്കുന്നവരും വ്രതം എടുക്കാന്‍ കഴിയാത്തവരും സര്‍പ്പപ്രീതിക്കായി ഇന്ന് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അനന്തന്‍ വാസുകി നാഗരാജാവ് നാഗയക്ഷി തുടങ്ങിയവരെ ഇന്നേദിവസം വേണ്ടവിധം ഭജിക്കുകയാണെങ്കില്‍ എല്ലാ അഭീഷ്ടങ്ങളും കൈവരുമെന്നാണ് വിശ്വാസം. ഇന്ന് ചെയ്യേണ്ട കര്‍മ്മങ്ങളും ജപിക്കേണ്ട മന്ത്രങ്ങളും ഏതൊക്കെയെന്ന് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts