സ്പെഷ്യല്‍
ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുതാല്‍

ആശ്രതവത്സലയും അഭയവരദായകിയുമായ ആറ്റുകാലമ്മയുടെ തിരുസന്നിധിയില്‍ നിര്‍മ്മാല്യം തൊഴുതാല്‍ ആയുരാരോഗ്യസൗഖ്യമാണ് ഫലം. ശ്രീബലി തൊഴുതാല്‍ മോക്ഷവും, ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്താല്‍ ദേവീകടാക്ഷവും മണ്ടപ്പുറ്റിന് ശിരോരോഗ ശമനവുമാണ് ഫലം.ഉരുളിന് മനശാന്തിയും സ്വയംവരാര്‍ച്ചനയ്ക്ക് മംഗല്യഭാഗ്യവും പൊങ്കാലയ്ക്ക് സര്‍വ്വകാര്യസാദ്ധ്യവും ഫലം പറയുന്നു.

നീരാജനത്തിന് സര്‍വ്വദോഷനിവാരണം ഫലമുള്ളപ്പോള്‍ കുത്തിയോട്ടത്തിന് മികച്ചഭാവിയുമാണ്. താലപ്പൊലിക്ക് ഉത്തമദാമ്പത്യവും ഐശ്വര്യപൂജയ്ക്ക് സര്‍വ്വൈശ്വര്യവും സമ്പദ്‌സമൃദ്ധിയുമാണ് ഫലം. രോഗശമനത്തിനും മനശാന്തിക്കും ഭജനം പാര്‍ക്കല്‍ ഉത്തമമാണെന്നും ആചാര്യന്‍മാര്‍ പറയുന്നു.

Related Posts