മന്ത്രങ്ങള്‍
അശ്വാരൂഢ ദേവീയെ ഇങ്ങനെ ഭജിച്ചാല്‍

പാര്‍വ്വതി ദേവിയുടെ ഭുവനേശ്വരി സങ്കല്‍പ്പമാണ് അശ്വാരൂഢ ദേവി. ദേവിയെ ഭജിക്കുന്നതിലൂടെ ബുദ്ധിയും ശക്തിയും നഷ്ടമാകുന്ന അവസ്ഥയില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും 108 തവണ അശ്വാരൂഢ മന്ത്രം ജപിച്ചാല്‍ മനസും ബോധവും ഉന്മേഷഭരിതമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മന്ത്രം:

അംബിക അനാദിനിതാന
അശ്വാരൂഢ അപരാജിത

അര്‍ഥം:

പ്രപഞ്ചമാതാവായ അംബിക അപരാജിത എന്ന നാമത്തിലുള്ള അദൃശ്യയായ വെള്ളക്കുതിരപ്പുറത്തേറി വരുമ്പോള്‍ ഞാന്‍ നമിക്കുന്നു. എനിക്കു ശക്തിയും ഊര്‍ജ്ജവും പ്രദാനം ചെയ്യേണമേ, എന്റെ മനസില്‍ എന്നും സ്വച്ഛതയും സമാധാനവും നിറയേണമേ.

ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ഈ മന്ത്രം ജപിക്കാവൂ. ഇവിടെ മന്ത്രം കൊടുത്തിരിക്കുന്നത് പൊതു അറിവിലേക്കാണ്.

Related Posts