നക്ഷത്രവിചാരം
സമ്പൂര്‍ണവാരഫലം (ഏപ്രില്‍ 18 മുതല്‍ 24വരെ)

മേടക്കൂറ്(അശ്വതി,ഭരണി, കാര്‍ത്തിക1/4)

സാമ്പത്തിക ബുദ്ധിമുട്ടുകളില്‍നിന്നും കരകയറും. തൊഴില്‍മേഖലയില്‍ ഉത്തരവാദിത്വങ്ങള്‍ വന്നുചേരും. കുടുംബജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ച്ചകളും അനുഭവപ്പെടും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

സാമ്പത്തികനേട്ടത്തിന്റെ കാലം. ബിസിനസുകാര്‍ക്ക് അനുയോജ്യമായ സമയം. വിദേശത്തേക്ക് ഉന്നതപഠനത്തിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

സാമ്പത്തികകാര്യത്തില്‍ ഉന്നതിക്കു യോഗം. തൊഴില്‍മേഖലയില്‍ സന്തോഷകരമായ സാഹചര്യം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സാഹചര്യം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ആരോഗ്യകാര്യം ശ്രദ്ധിക്കണം. ചെലവ് വര്‍ധിക്കാനുള്ള യോഗം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

പണച്ചെലവിന് യോഗം. തൊഴില്‍മേഖലയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സാഹചര്യം.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

അധികവരുമാനത്തിനുള്ള യോഗം. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള യോഗം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

തൊഴില്‍മേഖലയില്‍ സമ്മര്‍ദ്ദം വര്‍ധിക്കും. പണച്ചെലവിനുള്ള യോഗം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ആത്മവിശ്വാസം ഉയരും. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടായേക്കാം. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

സാമ്പത്തികമായി നേട്ടങ്ങള്‍ വന്നുചേരും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ആത്മവിശ്വാസം നഷ്ടപ്പെടെതെ നോക്കണം. തൊഴില്‍മേഖലയില്‍ സമ്മര്‍ദ്ദങ്ങള്‍ വന്നുചേരാം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ സമ്മര്‍ദ്ദത്തിനുള്ള സാഹചര്യം ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

മാനസിക സന്തോഷം നിലനിര്‍ത്താന്‍ ശ്രമിക്കണം. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലമായ സാഹചര്യം. വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവരും.

Related Posts