നക്ഷത്രവിചാരം
സമ്പൂര്‍ണവാരഫലം (ഒക്ടോബര്‍ 4 മുതല്‍ 10 വരെ)

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):

ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ ആരോഗ്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകും. ചെറിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും അതില്‍ നിന്ന് നല്ല ഫലങ്ങള്‍ കൈവരിക്കുകയും ചെയ്യും. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയിട്ടേക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. മാതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു ചെയ്യുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

സാമ്പത്തിക ദുരിതത്തിനു യോഗം കാണുന്നു. നിക്ഷേപം നടത്തുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടത്തിനു സാധ്യതകാണുന്നു. വിദേശ വ്യാപാരം അല്ലെങ്കില്‍ വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരം. വിദേശത്ത് ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെയും കഴിവുകളുടെയും അടിസ്ഥാനത്തില്‍ ജോലിസ്ഥലത്ത് മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായ ഒരു ഐഡന്റിറ്റി സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സഹപ്രവര്‍ത്തകരില്‍നിന്നും പിന്തുണയും സഹകരണവും ലഭിക്കും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

ജീവിതത്തിലെ പല പ്രതിസന്ധികളെയും എളുപ്പത്തില്‍ മറികടക്കാന്‍ കഴിഞ്ഞേക്കും. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാനുള്ള അവസരം ലഭിക്കും .പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ബിസിനസുകാര്‍ക്ക് ഈ സമയം നല്ലതാണ്, ബിസിനസ്സ് വിപുലീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ജിജ്ഞാസ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. നിങ്ങളുടെ സംസാരരീതി സൂക്ഷിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):

ആഴ്ചയുടെ തുടക്കം മികച്ചതായിരിക്കും. തൊഴില്‍ മേഖലയില്‍ അനുകൂല ഫലങ്ങള്‍ക്ക് യോഗമുണ്ട്. സമൂഹത്തില്‍ നിങ്ങളുടെ പദവിയും പ്രശസ്തിയും വര്‍ദ്ധിക്കും. വിവിധ മേഖലകളില്‍ നിന്ന് വരുമാനവും ആനുകൂല്യങ്ങളും നേടാനുള്ള അവസരങ്ങള്‍ കൈവരും. ഏതെങ്കിലും സാമ്പത്തിക തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. തീരുമാനമെടുക്കുമ്പോള്‍ വീട്ടിലെ മുതിര്‍ന്ന ആളുകളുമായി ആലോചിക്കേണ്ടതാണ്. അമിതമായ ഭക്ഷണവും അമിത വിശ്രമവും ദോഷകരമാകുമെന്നതിനാല്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):

തൊഴില്‍ മേഖലയില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. പുതിയ അവസരങ്ങളും സാധ്യതകളും വന്നുചേരും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും, ഇത് നിങ്ങളുടെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സഹായിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ലഫലങ്ങള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്, കൂടാതെ വിമര്‍ശിക്കുകയും നെഗറ്റീവ് ചിന്ത വെച്ചുപുലര്‍ത്തുന്ന ആളുകളില്‍ നിന്ന് മാറിനില്‍ക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

മാനസിക ഉത്കണ്ഠയ്ക്ക് സാധ്യത. മനഃസമാധാനവും സന്തോഷവും കൈവരിക്കുന്നതിന് ആത്മീയവും പ്രചോദനാത്മകവുമായ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിക്കുക. ഗവേഷണ സംബന്ധിയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം അനുകൂല ഫലങ്ങള്‍ ലഭ്യമാകും. ഉദ്യോഗത്തിലും വ്യക്തിഗത ജീവിതത്തിലും നല്ല ഫലങ്ങള്‍ ലഭ്യമാകും. കായികരംഗത്തും പാഠ്യേതരകാര്യങ്ങളിലും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവസരം ലഭിക്കും. ആഴ്ച അവസാനം സാമ്പത്തിക നിലയില്‍ പുരോഗതി.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

ബിസിനസുകാര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ബിസിനസ്സ് പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാം. ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാകും. തൊഴില്‍മേഖലയില്‍ മുന്നേറ്റം. സാമ്പത്തിക സ്ഥിതി കുറച്ചു മെച്ചപ്പെടാന്‍ യോഗമുണ്ട്.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):

ശത്രുക്കളെ ജയിക്കാന്‍ സാധിക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ആശ്വാസം അനുഭവപ്പെടും. ജീവിത പങ്കാളിയോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. പങ്കാളിത്തബിസിനസ്സ്‌ക്കാര്‍ക്ക് ലാഭം കൈവരും. ഗവേഷണവുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ നിഗൂഡശാസ്ത്രം, ജ്യോതിഷം പോലുള്ള വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുകൂല കാലം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):

വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലം. ശത്രുക്കള്‍ക്കെതിരെ വിജയം കൈവരിക്കാന്‍ കഴിയുകയും പ്രശ്‌നങ്ങളില്‍ നിന്ന് ശാശ്വത ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. ജീവിതപങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യത കാണുന്നു. പങ്കാളിത്തബിസിനസ്സ് നടത്തുന്നവര്‍ ചതിപറ്റാതെ സൂക്ഷിക്കണം. ആഴ്ച അവസാനം ഗുണകരമാണ്.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുടെ കാലം. പങ്കാളിയുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. സമൂഹത്തില്‍ നിങ്ങളുടെ നിലയും വിലയും വര്‍ദ്ധിക്കും. മുതിര്‍ന്നവരില്‍ നിന്ന് നിങ്ങള്‍ക്ക് ശരിയായ പിന്തുണയും പ്രോത്സാഹനവും ലഭിക്കും. ബിസിനസുകാര്‍ക്ക് അനുകൂലകാലം. നേരത്തെ അസാധ്യമെന്ന് തോന്നുന്ന ഡീലുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):

ആഴ്ചയുടെ തുടക്കം മികച്ചതായിരിക്കും. ആത്മവിശ്വാസം വര്‍ധിക്കും. കുടുംബത്തില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ആഢംബരവും സുഖസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് താല്പര്യം കാണിക്കും. എന്നാല്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അമിതആത്മവിശ്വാസം അത്ര നല്ലതല്ല. തൊഴില്‍പരമായി മികച്ച കാലം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുമായി കുറച്ച് സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരയെധികം സൂക്ഷിക്കണം.

Related Posts