നക്ഷത്രവിചാരം
സമ്പൂര്‍ണവാരഫലം (ഒക്ടോബര്‍ 25 മുതല്‍ 31 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

തൊഴില്‍മേഖലയില്‍ ഉയര്‍ച്ചയും മുന്നേറ്റവുമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. എന്തെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കും മുമ്പ് വരും വരായ്കകള്‍ ആലോചിക്കുക. വികാരങ്ങളെ നിയന്ത്രിക്കേണ്ടതാണ്. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഔദ്യോഗിക ജീവിതത്തില്‍ നല്ല ഫലങ്ങള്‍ക്കു യോഗം. നെഗറ്റീവ് ചിന്താഗതികളില്‍നിന്നും വിട്ടുനില്‍ക്കണം. ജീവിതത്തിന്റെ പല മേഖലകളിലും നേട്ടങ്ങള്‍ ലഭ്യമാകും. ഈ സമയം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. ചെലവുകള്‍ വര്‍ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അത്ര അനുകൂല സമയമല്ല. യാത്രകള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും.

മിഥുനക്കൂറ് (മകയരം1/2, തിരുവാതിര, പുണര്‍തം 3/4)

ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുടുംബാന്തരീക്ഷം മികച്ചതാകും. തൊഴില്‍പരമായി അനുകൂലഫലങ്ങള്‍ ലഭിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ച ജോലികള്‍ ലഭിക്കാന്‍ യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

വരുമാനം വര്‍ധിക്കും. കടങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് അനുകൂലകാലം. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലസമയം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയം. തൊഴില്‍പരമായിട്ടും നേട്ടങ്ങളുടെ കാലം. പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും സമയം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ബിസിനസുകാര്‍ക്ക് അനുകൂല സമയം. തൊഴില്‍പരമായും നേട്ടങ്ങളുടെ കാലം. ജീവിതത്തിലെ തടസങ്ങള്‍ മാറിക്കിട്ടും. അനാശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടാം. കുടുംബ ജീവിതത്തില്‍ സന്തോഷകരമായ അനുഭവമുണ്ടാകും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. പുതിയ സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് അനുകൂല കാലം. വിദ്യാര്‍ഥികള്‍ക്ക് വിജയം ലഭിക്കും. മനസിന് സന്തോഷകരമായ അനുഭവങ്ങളുണ്ടാകും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

വിദ്യാര്‍ഥികള്‍ക്ക് അനുകൂല കാലം. പൊതുവേ ശുഭകരമായ കാലമാണിത്. ബിസിനസുകാര്‍ക്ക് അനുകൂലമായ സമയം. കുടുംബജീവിതം സന്തോഷകരമായിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും പ്രശസ്തിയും വര്‍ധിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. എതിരാളികളെ പരാജയപ്പെടുത്താന്‍ സാധിക്കും. വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. കുടുംബാന്തരീക്ഷം മോശമാകാതെ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ധിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ചെലവുകള്‍ വര്‍ധിക്കും. പണം ഈ കാലയളവില്‍ സൂക്ഷിച്ച് ഉപയോഗിക്കുക. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടകാലം കൂടിയാണിത്. മാറ്റിവച്ച പല ജോലികളും പൂര്‍ത്തിയാക്കാന്‍ യോഗം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

കുടുംബാന്തരീക്ഷം മികച്ചതാക്കാന്‍ ശ്രദ്ധിക്കണം. ചെലവുകള്‍ വര്‍ധിക്കും. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ യോഗം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

നിങ്ങളുടെ ചിന്താഗതിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തും. സാമ്പത്തിക കാര്യങ്ങളിലെ അശ്രദ്ധ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പണം നിക്ഷേപിക്കുന്നത് ആലോചിച്ചിട്ടുവേണം. വിദേശരാജ്യങ്ങളുമായി ബിനിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല കാലം. ജീവിതത്തിലെ ചില പ്രധാനപ്പെട്ട തീരുമാനങ്ങളുമെടുക്കേണ്ടിവരും. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.

Related Posts