നക്ഷത്രവിചാരം
സമ്പൂര്‍ണ വാരഫലം (ഒക്ടോബര്‍ 11-17)

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):

ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കാം. പണം ആഢംബരത്തിനും സുഖസൗകര്യങ്ങള്‍ക്കുമായി ചെലവഴിക്കാം. ബജറ്റില്‍ നിയന്ത്രണം കൊണ്ടുവരണം. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ദാമ്പത്യജീവിത ബന്ധത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടാം. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. മറ്റ് ആളുകളുമായി ഇടപെഴകുമ്പോള്‍ ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

നിങ്ങളുടെ ശക്തിയും ധൈര്യവും വര്‍ദ്ധിക്കും. ജോലി വിജയകരമായി കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ പരിശ്രമവും കഠിനാധ്വാനവും വേണ്ടിവരും. കുടുംബജീവിതത്തിലും, നിങ്ങളുടെ കൂടപ്പിറപ്പുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, എന്നിരുന്നാലും ഇത് ബന്ധത്തെ പ്രതികൂലമായി ബാധിക്കില്ല. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം. ശത്രുശല്യം കുറയും. ബിസിനസുകാര്‍ക്ക് മികച്ച ഫലം ലഭിക്കാന്‍ യോഗം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച പിന്തുണയും സഹകരണവും ലഭിക്കും. ജീവിതത്തിന്റെ ഓരോ മേഖലയിലും പുരോഗതി കൈവരിക്കാന്‍ കഴിയുകയും ചെയ്യും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയുണ്ടാകും. മറ്റുളളവരുമായി സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടാന്‍ കഴിഞ്ഞേക്കും. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ടാകും. ബിസിനസ് രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ കാലം. അനാവശ്യയാത്രകള്‍ ഒഴിവാക്കുക. ആത്മവിശ്വാസം നഷ്ടപ്പെടാനുള്ള സാഹചര്യങ്ങളുണ്ടാകും. നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):

ഈ ആഴ്ച നിങ്ങള്‍ക്ക് പൊതുവേ അനുകൂലമായിരിക്കും. തൊഴില്‍പരമായി ഈ സമയം ശുഭകരമായ ഫലങ്ങള്‍ നല്‍കും. പുതിയ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. ചെലവുകള്‍ വര്‍ധിക്കാന്‍ സാധ്യത. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ വര്‍ധിക്കുമെന്നതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കുക. ബിസിനസുകാര്‍ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം ചെയ്യുക.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം. നിക്ഷേപങ്ങള്‍ നടത്തുംമുമ്പ് വീണ്ടുവിചാരം ആവശ്യമാണ്. വിദേശത്തുള്ളവര്‍ക്ക് നല്ലഫലങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്കും അനുകൂലമായ കാലമാണ്. ജീവിതത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍പരമായി അനുകൂലം. ജിവിതത്തിന്റെ വിവിധമേഖലകളില്‍ നേട്ടത്തിന്റെ കാലം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

സാമ്പത്തികമായി നേട്ടത്തിന്റെ കാലം. പല മേഖലകളില്‍ നിന്നും ആനുകൂല്യങ്ങളും വരുമാനവും ലഭ്യമാകും. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടു ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലകാലം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. ആഴ്ചയുടെ അവസാനം ഗുണകരമായിരിക്കും. കുടുംബപ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലമാണ്.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

തൊഴില്‍മേഖലയില്‍ ഉയര്‍ച്ച. സാമ്പത്തികമായി നേട്ടം. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജോലി ലഭ്യമാകും. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങാന്‍ പദ്ധതിയിടും. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):

കഠിനാധ്വാനം ചെയ്യുന്നതിനാല്‍, കൂടുതല്‍ ഭാഗ്യം പരിശ്രമങ്ങളില്‍ സഹായകമാകും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴിലിടത്ത് മെച്ചപ്പെട്ട സാഹചര്യമുണ്ടാകും. കുടുംബാംഗങ്ങളുമായി ഇടപെഴകുമ്പോള്‍ സൂക്ഷിക്കുക. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. പണം കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):

ആഴ്ചയുടെ തുടക്കത്തില്‍ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാവുന്ന അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടി വരാം. ഈ സമയത്ത് ശുഭാപ്തി വിശ്വാസത്തോടെ തുടരാന്‍ ശ്രദ്ധിക്കുക. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലകാലം. ജോലിസ്ഥലത്ത് പ്രകടനം കൂടുതല്‍ മെച്ചപ്പെടും. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും. പങ്കാളിത്തബിസിനസ്സ് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ലഭ്യമാക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കാകുലരാകും. ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം. ജ്യോതിഷം, ആത്മീയത തുടങ്ങിയ നിഗൂഡ വിഷയ ഗവേഷണങ്ങളില്‍ അതീവ താല്പര്യം കാണിക്കും. നിങ്ങളുടെ ഓരോ ശ്രമവും മികച്ച ഫലങ്ങള്‍ പ്രദാനം ചെയ്യും. ശത്രുങ്ങളെ വിജയിക്കാന്‍ കഴിയും. തൊഴില്‍ മേഖലയിലും നേട്ടം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):

ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ബിസിനസുകാര്‍ക്ക് അത്രനല്ലകാലമല്ല. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഗവേഷണ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് നല്ല ഫലങ്ങള്‍ കൈവരിക്കാനാകും. കുടുംബജീവിതത്തില്‍ സന്തോഷം ലഭിക്കും. ഔദ്യോഗികമായി, ഈ സമയത്ത് നിങ്ങള്‍ ധാരാളം യാത്രകള്‍ നടത്തും. എന്തെങ്കിലും സുപ്രധാന തീരുമാനമെടുക്കുന്നതിന് മുമ്പ് മുതിര്‍ന്ന ആളുകളോട് അഭിപ്രായം ചോദിക്കേണ്ടാതാണ്.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):

വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയം. ആരോഗ്യപരമായി സൂക്ഷിക്കണം. ബിസിനസുകാര്‍ക്ക് അനുകൂല കാലം. യാത്രകള്‍ നേട്ടങ്ങളുണ്ടാക്കും. തൊഴിലിടത്ത് ചില പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്. ജോലി മാറുന്നതിനെ കുറിച്ച് നിങ്ങള്‍ ആലോചിക്കും. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.

Related Posts