നക്ഷത്രവിചാരം
സമ്പൂര്‍ണവാരഫലം (ജനുവരി 10 മുതല്‍ 16 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

സാമ്പത്തികമായി ചില ബുദ്ധിമുട്ടികള്‍ അലട്ടും. ആഴ്ചയുടെ തുടക്കം അത്ര നല്ലതല്ല. തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. യാത്രകള്‍ക്ക് അനുകൂലമായ സമയമാണ്.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. മേലുദ്യോഗസ്ഥരുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ശ്രമിക്കണം. സാമ്പത്തികമായി സമയം അനുകൂലമല്ല. ബിസിനസുകാര്‍ക്ക് അനുകൂല സമയം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ആഴ്ചയുടെ തുടക്കം എല്ലാകാര്യങ്ങളിലും വിജയിച്ചുകൊണ്ടായിരിക്കും. വിദേശ ഇടപാടുകളില്‍ നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ആത്മവിശ്വാസ കുറവ് അനുഭവപ്പെടാം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

സാമ്പത്തികമായി മികച്ച നേട്ടത്തിന്റെ കാലം. തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങളുണ്ടാകാം. സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും മികച്ച ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. മേലധികാരിയില്‍നിന്നും അംഗീകാരം ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ശത്രുക്കളെ കരുതിയിരിക്കണം. അനാവശ്യമായ ഭയവും ഉത്കണ്ഠയും നിങ്ങള്‍ക്ക് അനുഭവപ്പെടാം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ആഴ്ചമദ്ധ്യേ കാര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങും. ശത്രുക്കളെ കരുതിയിരിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

തൊഴില്‍മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ആഴ്ചയുടെ തുടക്കം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ചെലവുകള്‍ വര്‍ധിക്കുന്ന കാലമാണിത്. അനവാശ്യമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ നന്നായി ആലോചിച്ചശേഷം ചെയ്യുക. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും. ചെലവ് വര്‍ധിക്കുന്ന കാലം കൂടിയാണിത്.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ജീവിത ചെലവ് വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ബന്ധുക്കളുടെ പിന്തുണയുണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ലക്ഷ്യങ്ങള്‍ പിന്തുടരാനുള്ള നല്ല സമയമാണിത്. ആത്മവിശ്വാസം വര്‍ധിക്കും. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കാലമാണിത്. കുടുംബത്തില്‍ സന്തോഷം വന്നുചേരും. വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകും. ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം. എന്തുകാര്യത്തിന് ഇറങ്ങിയാലും വിജയം നേടും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

പുതിയ കാര്യങ്ങള്‍ ആരംഭിക്കാനുള്ള നല്ല സമയമാണിത്. വരുമാനം വര്‍ധിക്കും. തൊഴിലിടത്ത് സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും നല്ല ബന്ധം പുലര്‍ത്തണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

Related Posts