നക്ഷത്രവിചാരം
സമ്പൂര്‍ണ വാരഫലം (ഒക്ടോബര്‍ 18-24)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ചില തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തിന്റെ പൂര്‍ണപിന്തുണലഭിക്കും. തൊഴില്‍മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കും. ആഴ്ചയുടെ അവസാനം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

കുടുംബത്തില്‍ സന്തോഷാന്തരീക്ഷം. ഭാഗ്യാനുഭവം വര്‍ധിക്കുന്നകാലം. ആളുകളോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയത്തിന് യോഗം. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ജിവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാന്‍ യോഗമുണ്ട്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പഴയ സുഹൃത്തുക്കളെയൊക്കെ കണ്ടുമുട്ടാന്‍ യോഗം. തൊഴില്‍പരമായിട്ടും അത്രനല്ല സമയമല്ല. തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് നന്നല്ല. സഹപ്രവര്‍ത്തവരുടെ പിന്തുണലഭിക്കും. ആഴ്ചയവസാനം സന്തോഷകരമായ ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. വരുമാന സ്രോതസുകള്‍ വര്‍ധിക്കും. മാതാവിന്റെ ആരോഗ്യകാര്യം ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യത. നന്നായി ആലോചിച്ച ശേഷം തീരുമാനമെടുക്കുക. ശത്രുക്കളെ കരുതിയിരിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ചെലവ് വര്‍ധിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ആത്മീയമായി താല്‍പ്പര്യം വര്‍ധിക്കും. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് അനുകൂലമായ സമയം. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ക്കു സാധ്യത.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വീട് നിര്‍മാണം ആഗ്രഹിച്ചവര്‍ക്ക് അതിന് അനുകൂല സമയം. ചെലവ് വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് നേട്ടങ്ങളുടെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍പരമായി നേട്ടത്തിന്റെ കാലം.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

കുടുംബത്തില്‍ സന്തോഷാനുഭവം. ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ദൂരദേശ യാത്രയ്ക്കു യോഗം. കുടുംബത്തിനായി ധാരാളം പണം ചെലഴിക്കും. വിദ്യാര്‍ഥികള്‍ക്ക് അത്ര അനുകൂല സമയം അല്ല. വരുമാനം വര്‍ധിക്കാന്‍ യോഗം. മറ്റുള്ളവരുടെ പിന്തുണ നിങ്ങള്‍ക്ക് യഥേഷ്ടം ലഭിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ആളുകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വ്യക്തിബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. പലയിടങ്ങളില്‍ നിന്നും മുമ്പത്തേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ചെലവുകള്‍ വര്‍ധിക്കും. ശത്രുക്കളെ കരുതിയിരിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. എല്ലാ ജോലികളിലും വിജയമുണ്ടാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ബിസിനസില്‍ വളര്‍ച്ചയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്രയ്ക്കു യോഗം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

നിരവധി നല്ല ഫലങ്ങള്‍ക്കു യോഗം. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വരുമാനം വര്‍ധിക്കാന്‍ യോഗം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ടു ദൂരെയാത്ര ചെയ്യാന്‍ യോഗം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം. കുടുംബാന്തരീക്ഷം മെച്ചപ്പെടും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

തൊഴില്‍പരമായി അത്രനല്ലകാലമല്ല. ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടും. നിങ്ങളുടെ മനസ്സ് ജോലിയില്‍ നിന്ന് വ്യതിചലിക്കാം. ധനപരമായി നേട്ടമുണ്ടാകും, കൂടാതെ നിങ്ങളുടെ പഴയ നഷ്ടങ്ങള്‍ ഈ സമയം ലാഭമായി ഭവിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകാം. മാനസികമായി പിരിമുറുക്കമുണ്ടാകാം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ഭാഗ്യം നിങ്ങളെ തുണയ്ക്കുന്നകാലമാണ്. സാമ്പത്തിക നേട്ടത്തിനു യോഗം. കുടുംബ ബന്ധം മെച്ചപ്പെടും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം. വിദ്യാര്‍ഥികള്‍ക്ക് അത്ര അനുകൂല കാലമല്ല. ബിസിനസില്‍ നേട്ടം.

Related Posts