പൈതൃകം
ഇത്തവണത്തെ അഷ്ടമിരോഹിണിക്ക് ഇങ്ങനെ വ്രതമെടുത്താല്‍

വിളിച്ചാല്‍ വിളിപ്പുറത്താണ് ശ്രീകൃഷ്ണഭഗവാന്‍. ഭാഗവാന്റെ അവതാരദിനമാണ് അഷ്ടമി രോഹിണി.  ചിങ്ങത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നദിവസം അര്‍ധരാത്രിയിലാണ് ശ്രീകൃഷ്ണഭഗവാന്‍ അവതരിച്ചത്.

വിഷ്ണുഭഗവാന്റെ പൂര്‍ണാവതാരമാണ് ശ്രീകൃഷ്ണന്റേത്. അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും ഭഗവാനെ ഭജിക്കുകയും ചെയ്താല്‍ ജീവിതവിജയം കൈവരുമെന്നാണ് വിശ്വാസം. ഇത്തവണത്തെ അഷ്ടമിരോഹിണി സെപ്റ്റംബര്‍ 10 നാണ്.
അഷ്ടമിരോഹിണി ദിവസത്തെ ശ്രീകൃഷ്ണപൂജ ദുരിതങ്ങളില്‍നിന്ന് മോചനം നേടുന്നതിനും ശത്രുശല്യം അകറ്റുന്നതിനും ജീവിതത്തിലെ തിരിച്ചടികളില്‍നിന്നുമോചനം ലഭിക്കുന്നതിനും ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു.

അഷ്ടമിരോഹിണി വ്രതം തലേദിവസം മുതല്‍ ആരംഭിക്കണം. മത്സ്യമാംസാദികള്‍ പൂര്‍ണമായും ഉപേക്ഷിക്കണം. ലഘുഭക്ഷണമാണ് കഴിക്കേണ്ടത്. ബ്രഹ്മചര്യം പാലിക്കുകയും വേണം. അഷ്ടമിദിവസവും ഇതേ രീതി തുടരണം. വ്രതദിവസം വിഷ്ണുക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തണം.

രാവിലെയും വൈകിട്ടും വിഷ്ണുസഹസ്രനാമം ജപിക്കണം. ഒപ്പം, ഭഗവദ് നാമം ജപിക്കുകയും ചെയ്യണം. അഷ്ടമിരോഹിണിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ഥിച്ച് മന്ത്രങ്ങള്‍ ജപിച്ചശേഷം തീര്‍ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.

Related Posts