സ്പെഷ്യല്‍
അക്ഷയതൃതീയ ദിനത്തില്‍ ലക്ഷ്മിദേവിയെ ഇങ്ങനെ ഭജിച്ചാല്‍

2024 മെയ് 10 അക്ഷയതൃതീയ ദിനമാണ്. ഈ ദിനത്തില്‍ സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയെ ഭജിക്കുന്നത് ഉത്തമമാണ്. അഷ്ടലക്ഷ്മി ഭാവത്തില്‍ മഹാലക്ഷ്മിയെ ഭജിക്കുന്നതാണ് ഉത്തമം. എട്ടുലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് അഷ്ടലക്ഷ്മി അഷ്ടകം ജപിച്ചാല്‍ അതിവിഷ്ടഫലങ്ങളാണ്. ഈ അഷ്ടകം ഒരു നേരം ജപിച്ചാല്‍ പാപനാശനവും രണ്ടുനേരം ജപിച്ചാല്‍ ധനധാന്യ അഭിവൃദ്ധിയും മൂന്നു നേരം ഭജിച്ചാല്‍ ശത്രുനാശവുമാണ് ഫലമെന്നാണ് വിശ്വാസം.

മഹാലക്ഷ്മിഅഷ്ടകം

ധനലക്ഷ്മി

നമസ്‌തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്‌തേ ! മഹാലക്ഷ്മി നമോസ്തുതേ !!

ധാന്യലക്ഷ്മി

നമസ്‌തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ധൈര്യലക്ഷ്മി

സര്‍വജ്ഞേ സര്‍വവരദേ സര്‍വദുഷ്ട ഭയങ്കരീ സര്‍വദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ശൗര്യലക്ഷ്മി

സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂര്‍ത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിദ്യാലക്ഷ്മി

ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!

കീര്‍ത്തിലക്ഷ്മി

സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിജയലക്ഷ്മി

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!

രാജലക്ഷ്മി

ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗല്‍സ്ഥിതേ ജഗന്മാതര്‍— മഹാലക്ഷ്മി നമോസ്തുതേ !!

Related Posts