പൈതൃകം
ഗണപതിഹോമത്തിലെ കരിപ്രസാദം പോലെയല്ല വിളക്കിലെ കരി… തൊടുന്നവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്

ചില വിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ അവിടെ കത്തിച്ചു വെച്ചിരിക്കുന്ന വിളക്കിലെ കരി നെറ്റിയില്‍ തൊടുന്നതായി കാണാറുണ്ട്. ഇത് തികച്ചും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. വളരെ ദോഷം ചെയ്യുന്നതുമാണെന്നാണ് വിശ്വാസം. വിളക്കിലെ കരി നാണം കെടുത്തുമെന്നും ഒരു പഴമൊഴി ഉണ്ടത്രേ. നിലവിളക്കിലെ കരി നെറ്റിയില്‍ തൊടുന്നത് ജീവിതത്തില്‍ നാണക്കേടുണ്ടാക്കുമെന്നാണ് പണ്ടുകാലം മുതല്‍ക്കുള്ള വിശ്വാസം. ജീവിതം മുഴുവന്‍ കഷ്ടപ്പാടും നിത്യദു:ഖവും നിറഞ്ഞ് കറുത്തുപോകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ പറയുന്നതിനു പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. കുന്തീ ദേവിയുടെ കഥയാണത്.

വീഡിയോ കാണാം

Related Posts