നക്ഷത്രവിചാരം
ഏപ്രില്‍മാസം നിങ്ങള്‍ക്ക് എങ്ങനെ?;സമ്പൂര്‍ണഫലം

സൂര്യരാശിയനുസരിച്ചുള്ള ഏപ്രില്‍മാസത്തെ ഫലം

ഏരീസ് (മാര്‍ച്ച് 20 – ഏപ്രില്‍ 19)

ഈ മാസം നിങ്ങള്‍ക്കു ക്ഷേമം കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കര്‍മരംഗത്തു പുരോഗതിയും അംഗീകാരങ്ങളും ലഭിച്ചേക്കാം. വ്യക്തിപരമായ ഉത്തരവാദിത്തങ്ങള്‍ മനസിലാകില്ല. അതുകൊണ്ടുതന്നെ നിങ്ങളില്‍നിന്നു മറ്റുള്ളവര്‍ എന്താണു പ്രതീക്ഷിക്കുന്നതെന്നും മനസിലാക്കാന്‍ സാധിക്കില്ല. സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.
ഒരു ആഡംബര വസ്തു സ്വന്തമാക്കാനുള്ള ആഗ്രഹം ഉടലെടുക്കും. ചിന്തിച്ചു തീരുമാനമെടുത്തില്ലെങ്കില്‍ ഇതു തിരിച്ചടിക്കും. ധനപരമായി കുറച്ച് അനുകൂലമാണെങ്കിലും ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

ടോറസ് (ഏപ്രില്‍ 19 – മേയ് 21)

ഈ മാസം സ്വകാര്യത നിങ്ങള്‍ക്കു വളരെ പ്രധാനമാണെന്നു തോന്നും. എന്നാല്‍, മുന്നോട്ട് ഒരു നല്ല ചുവടുവയ്പിനു നിങ്ങള്‍ ആഗ്രഹിക്കുന്നു. കര്‍മരംഗത്തു വെല്ലുവിളികള്‍ നല്‍കുന്ന സമയമാണ്. തൊഴില്‍മാറ്റത്തിനു സാധ്യത. ഇതു നിങ്ങളെ അസ്വസ്ഥമാക്കും. മാറ്റങ്ങള്‍ വളരെ പ്രയാസമുള്ളതിനാല്‍ പൊരുത്തപ്പെടുക എന്നതു മാത്രമാണു പരിഹാരം.
ഈ മേഖലയില്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ മാനസികമായി തയ്യാറാകണം. ദാമ്പത്യത്തിലും പങ്കാളിത്ത മേഖലയിലും അലോസരങ്ങളുണ്ടാകും. ഒരു സുഹൃത്തിനോട് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതു മനസിനു സ്വസ്ഥത നല്‍കും.

ജമിനി (മേയ് 22 – ജൂണ്‍ 21)

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ മാസം പ്രധാനമാണ്. തൊഴില്‍, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടാകാം. സമൂഹത്തിലെ നിങ്ങളുടെ സ്ഥാനം, നില എന്നിവയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്കു ലഭിക്കും. ഇതു ഭാവിയില്‍ ഉപയോഗപ്രദമാകും. യാത്രയില്‍ ആനന്ദം തേടാനുള്ള ആവേശം തിരിച്ചടിച്ചേക്കാം. മറ്റുള്ളവരുടെ സഹകരണവും സന്തോഷവും കൂടി പരിഗണിക്കണം. സംയുക്ത ധനകാര്യ ഇടപാടുകള്‍ സംബന്ധിച്ചു നല്ല തോന്നലുണ്ടാകും. എന്നാല്‍, യാഥാര്‍ഥ്യം മനസിലാക്കുമ്പോള്‍ സന്തുഷ്ടി ലഭിക്കില്ല.

കാന്‍സര്‍ (ജൂണ്‍ 21 – ജൂലൈ 23)

സമൂഹവും പദവികളുമാണ് ഈ മാസത്തിലെ മുന്‍ഗണന. വിനോദ- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഭവനത്തിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കും. താമസസ്ഥലം മാറ്റേണ്ടിവന്നേക്കാം. ഇത് നിരവധി അപ്രതീക്ഷിത ചെലവുകള്‍ക്കു കാരണമാകും. വരുമാന സ്രോതസുകളില്‍ ഇടിവുണ്ടാകും. എന്തെങ്കിലും കാര്യങ്ങളില്‍ ഇടപെടുന്നതിനോ ഒപ്പിടുന്നതിനോ മുമ്പു സ്വയം ചിന്തിക്കണം. തീരുമാനമെടുക്കുന്നതിനു മുമ്പു നിങ്ങളെയും നിങ്ങള്‍ക്കറിയാവുന്നവരെയും വിശ്വസിക്കുന്നതു നല്ലതാണ്. സഹപ്രവര്‍ത്തകരുടെ നിസഹകരണം മനസിനെ വിഷമിപ്പിച്ചേക്കാം.

ലിയോ (ജൂലൈ 24 – ഓഗസ്റ്റ് 23)

ഈ മാസം ജീവിതത്തെക്കുറിച്ച് കൂടുതല്‍ ദാര്‍ശനിക വീക്ഷണം നല്‍കും. മാസം പുരോഗമിക്കുമ്പോള്‍, നിങ്ങളെ സംബന്ധിച്ച ആഴത്തിലുള്ള ആത്മീയ വിശകലനങ്ങള്‍ക്കു നിങ്ങള്‍ തയാറാകും. ഇണയുമായോ പങ്കാളിയുമായോ അഭിപ്രായവ്യത്യാസമുണ്ടാകും. ഓരോരുത്തരുമായുള്ള വികാരപരമായ ചര്‍ച്ചകള്‍ നേട്ടങ്ങളുണ്ടാക്കും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതു ഭാവിയില്‍ ഗുണകരമാണ്.
ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യം വളരെ പ്രതീക്ഷ നല്‍കും. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് ഓര്‍മിക്കുക.

വിര്‍ഗോ (ഓഗസ്റ്റ് 24 – സെപ്റ്റംബര്‍ 23)

വരുമാനത്തിനു പുറമേയുള്ള വിഭവങ്ങളുടെ മേഖലയിലാണ് ഈ മാസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പങ്കാളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളെ ഉത്കണ്ഠാകുലരാക്കും. ഈ സാഹചര്യം നിങ്ങള്‍ക്കു മുന്‍തൂക്കം നല്‍കും. അവബോധവും ഉത്തരവാദിത്തബോധവും കൈവരും.
സ്വകാര്യ സ്രോതസുകളുമായി ബന്ധപ്പെട്ടു ധാരാളം പ്രവര്‍ത്തനങ്ങളുണ്ടാകും. തൊഴിലിടവുമായി ബന്ധപ്പെട്ടു ചില അപ്രതീക്ഷിത ചെലവുകള്‍ കടന്നുവരാം. മോശം പ്രവര്‍ത്തനങ്ങളോടു ചായ്വുണ്ടാകും. ഇതു കുറയ്ക്കണം. വിവേകപൂര്‍വം പെരുമാറണം.

ലിബ്ര (സെപ്റ്റംബര്‍ 24 – ഒക്ടോബര്‍ 23)

ബിസിനസ് പങ്കാളിത്തങ്ങള്‍ തേടിവരും. പ്രിയപ്പെട്ടവരോടുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ വ്യത്യാസങ്ങളുണ്ടാകും. ഇതു തലവേദന സൃഷ്ടിക്കും. ചിലപ്പോള്‍ ഒരു പൊട്ടിത്തെറിയിലേക്കു നയിച്ചേക്കാം.
ഒപ്പിടാനും മുദ്ര വയ്ക്കാനും സമ്മതിക്കും മുമ്പു നന്നായി ചിന്തിക്കുക. ജോലിയില്‍ സ്ഥാനക്കയറ്റത്തിനു സാധ്യത. തടഞ്ഞുവയ്ക്കപ്പെട്ട സാമ്പത്തിക സമ്മാനങ്ങള്‍ തേടിവരും. ധന ഇടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. സാങ്കല്‍പ്പിക ഉത്തരവാദിത്തങ്ങള്‍ ഉത്കണ്ഠയ്ക്കു കാരണമാകാം. യാഥാര്‍ഥ്യബോധം പുലര്‍ത്തുക. മറ്റു വീക്ഷണകോണുകളും പരിഗണിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 24 – നവംബര്‍ 22)

തൊഴിലിലാകണം ഈ മാസത്തെ ശ്രദ്ധ. ഉത്തരവാദിത്തങ്ങള്‍ വ്യക്തമായി മനസിലാക്കണം. ആശയവിനിമയത്തിന്റെ അഭാവം അവയെക്കുറിച്ചുള്ള ഗ്രാഹ്യത്തെ ദുര്‍ബലപ്പെടുത്തിയേക്കാം. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. പ്രിയപ്പെട്ടവരുമായി മനസുതുറന്നു സംസാരിക്കണം. ഇതു പുതിയ അറിവുകള്‍ പകര്‍ന്നുനല്‍കും.
ഭവനത്തില്‍ ചില അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കും. നിങ്ങളുടെ കൈകള്‍ ബന്ധിച്ചിരിക്കുന്നതായി ഈ സാഹചര്യത്തില്‍ തോന്നിയേക്കാം. മുന്‍കാല അനുഭവങ്ങള്‍ ഓര്‍മിക്കുന്നത് ഗുണകരമാണ്. ഇണയോ പങ്കാളിയോ സ്‌നേഹപൂര്‍വമുള്ള പിരിമുറുക്കവും നിരാശയുമുണ്ടാകാം. തടയപ്പെട്ട പദവികളോ അധികാരങ്ങളോ കിട്ടിയേക്കാം.

സാജിറ്റേറിയസ് (നവംബര്‍ 23 – ഡിസംബര്‍ 22)

നല്ല സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദവും സാമൂഹിക പ്രവര്‍ത്തനങ്ങളും തേടിയെത്തും. പഴയ സുഹൃത്തുക്കളുമായി ആശയവിനിമയത്തിനു സാധ്യത. ഇത് അപ്രതീക്ഷിത വാര്‍ത്തകള്‍ നല്‍കും. മറ്റുള്ളവരെ നയിക്കാനുള്ള അവസരങ്ങള്‍ തേടിയെത്തും. സഹപ്രവര്‍ത്തകരുടെ നിസഹകരണം മനസിനെ വിഷമിപ്പിച്ചേക്കാം.
സാമ്പത്തിക സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടും. വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് ഓര്‍മിക്കുക. ധന ഇടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ചുറ്റുപാടുകളില്‍ അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ വീട് മാറ്റത്തെക്കുറിച്ചു ചിന്തിക്കും. അതിനുള്ള നല്ല അവസരം തേടിവന്നേക്കാം.

കാപ്രിക്കോണ്‍സ് (ഡിസംബര്‍ 23 – ജനുവരി 20)

വീടാണ് ഈ മാസത്തെ ശ്രദ്ധാകേന്ദ്രം. മന്ദഗതിയില്‍ സംഭവിച്ചിരുന്ന മാറ്റങ്ങള്‍ ദ്രുതഗതിയിലാകും. സമീപഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ളവ മുന്‍കൂട്ടി കാണാന്‍ കഴിയും. ഈ മാറ്റത്തെക്കുറിച്ചുള്ള ആലോചന നിങ്ങളെ അലട്ടും. എന്നാല്‍, അവ അധികകാലം നീണ്ടുനില്‍ക്കില്ല.
വീട്ടിലെ നിങ്ങളുടെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചുമുള്ള അരക്ഷിതാവസ്ഥ അലട്ടും. പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയം ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കും. മേലുദ്യോഗസ്ഥരോടുള്ള ആശയവിനിമയത്തില്‍ ശ്രദ്ധ ആവശ്യമാണ്.
സംയുക്ത പണമിടപാടുകളെ കുറിച്ച് സഹോദരനോ അടുത്ത ബന്ധുവോ പുതിയ അറിവുകള്‍ നല്‍കും. വികാരത്തള്ളിച്ചയുണ്ടാകും. മാസത്തിന്റെ രണ്ടാം പകുതിയില്‍ ഇണയുമായോ പങ്കാളിയുമായോ നല്ല രീതിയിലുള്ള ആശയവിനിമയ സാധ്യതകളുണ്ട്. ഭാവിയെക്കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ ഈ ആശയവിനിമയത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

അക്വേറിയസ് (ജനുവരി 21 – ഫെബ്രുവരി 19)

സഹോദരങ്ങളുമായോ അടുത്ത ബന്ധുക്കളുമായോയുള്ള ആശയവിനിമയം പുതിയ അറിവുകളും വ്യത്യസ്തമായ കാഴ്ചപ്പാടും കൊണ്ടുവരും. പുതിയ പദ്ധതികള്‍ നടപ്പിലാക്കി പ്രശംസ ലഭിക്കാനുള്ള സാധ്യതയുണ്ട്.
വികാരത്തള്ളലിനു സാധ്യതയുള്ളതിനാല്‍ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക; സഹകരണം ആവശ്യമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ പെരുകുമ്പോള്‍ ജോലിയില്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരും. ധന ഇടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ തിരിച്ചടിക്കും. സൗഹാര്‍ദ്ദപരമായ സമീപനമാണ് ഉചിതം. ഭാവി ലക്ഷ്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ അലോസരപ്പെടുത്തും. എന്നാല്‍, ആന്തരിക ശബ്ദങ്ങളെ ശ്രവിക്കുന്നത് ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കും.

പീസ്‌കസ് (ഫെബ്രുവരി 20 – മാര്‍ച്ച് 21)

വ്യക്തിഗത വിഭവങ്ങളുടെയും മൂല്യങ്ങളാണ് ഈ മാസത്തിന്റെ ശ്രദ്ധാകേന്ദ്രം. സംയുക്ത സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു പുതിയ കാര്യങ്ങള്‍ പഠിക്കും. ഇണയോ പങ്കാളിയോ ഈ മേഖലയില്‍ ധാരാളം അറിവുകള്‍ നല്‍കും.
ആന്തരിക വൈരുദ്ധ്യങ്ങള്‍ നിങ്ങളെ കബളിപ്പിക്കുന്നതായി തോന്നും. അതുകൊണ്ടു തൊഴില്‍ സ്ഥലത്തെ ആശയങ്ങള്‍ പരസ്പരം കൈമാറേണ്ടത് ആവശ്യമാണ്. സൗഹൃദ അന്തരീക്ഷത്തില്‍ ചര്‍ച്ചകള്‍ നടക്കും. തുറന്ന മനസോടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഇതു പിന്നീടു ഗുണം ചെയ്യും.
ചില വിനോദ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നു തോന്നും. യാത്രയെക്കുറിച്ചുള്ള ചിന്തകള്‍ മനസിനെ അലട്ടും. മാസത്തിന്റെ ആരംഭം മുതല്‍ പങ്കാളിയുമായുള്ള ബന്ധം മികച്ചതാണ്. ഈ സാഹചര്യം പൂര്‍ണമായി പ്രയോജനപ്പെടുത്തണം. ഒരുമിച്ചു ചെയ്യാന്‍ പദ്ധതിയിട്ട എല്ലാം കാര്യങ്ങളിലും തീരുമാനമുണ്ടാകും.
സാമൂഹിക-ഭൗതിക നേട്ടങ്ങള്‍ക്ക് ഏപ്രില്‍ അനുകൂലമാണ്. പതിവ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നേട്ടങ്ങള്‍ തേടിയെത്തും. തടയപ്പെട്ട പദവികളോ അധികാരങ്ങളോ കിട്ടിയേക്കാം. ഏപ്രിലില്‍ നിങ്ങള്‍ ആസൂത്രണം ചെയ്യുന്നതെല്ലാം നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നടക്കും. എന്നാല്‍, നിങ്ങളുടെ ശക്തിയില്‍ നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ വൈഷമ്യങ്ങള്‍ തന്നേക്കാം.

Related Posts