നക്ഷത്രവിചാരം
ഏപ്രില്‍മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും, സന്താനങ്ങളാല്‍ മേന്മയുണ്ടാകും, സന്താനങ്ങള്‍ക്ക് അനുയോജ്യമായ വിവാഹബന്ധങ്ങള്‍ വന്നു ചേരും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, രക്തദൂഷ്യസംബന്ധമായ അസുഖങ്ങളെ കരുതിയിരിക്കണം, പുണ്യക്ഷേത്രങ്ങളില്‍ കുടുംബസമേതം സന്ദര്‍ശനം നടത്തും, ദൃശ്യമാധ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും, പൊതുപ്രവര്‍ത്തകര്‍ക്ക് അഗ്നിപരീക്ഷണങ്ങളെ നേരിടേണ്ടതായി വരും, പെട്ടെന്നു നടക്കുമെന്നു കരുതുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ കാലതാമസം പിടിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

വിദ്യാര്‍ഥികള്‍ക്ക് നല്ല സമയം, തൊഴില്‍മേഖലയില്‍ ഉത്തരവാദിത്വം വര്‍ധിക്കും, അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതു അബദ്ധങ്ങള്‍ക്കിടയാക്കും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപിന്തുണയേറും, സാമര്‍ഥ്യത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും, വാഹന വില്‍പ്പന രംഗത്ത് മേധാവിത്വം പുലര്‍ത്താന്‍ സാധിക്കും, മാതുലന്മാരാല്‍ മേന്മയുണ്ടാകും,പെണ്‍സന്താനങ്ങള്‍ക്കായി പണം ചെലവഴിക്കും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മേന്മയുണ്ടാകും, വീടൊ,ഫ്‌ളാറ്റോ വാങ്ങുന്നതിനു യോഗമുണ്ട്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വിവരസാങ്കേതിക രംഗത്ത് അപ്രമാദിത്വം ,സഹോദരങ്ങളുമായി അഭിപ്രായഭിന്നത, തൊഴിലില്‍ മാറ്റവും ഉയര്‍ച്ചയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, മുറിവുകള്‍,ചതവുകള്‍ ഉണ്ടാകാം, പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ ഐക്യം രൂപീകരിക്കാന്‍ ശ്രമം നടത്തും, ഗവേഷണഗ്രന്ഥങ്ങള്‍ സമര്‍പ്പിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തേണ്ടതായി വരും, ആഡംബര വാഹനങ്ങള്‍ വാങ്ങും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, ഒരേസമയം വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടും,തൊഴിലുമായിബന്ധപ്പെട്ട് അടിക്കടി യാത്രകള്‍ നടത്തേണ്ടതായി വരും,വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്നതു പ്രവര്‍ത്തന വിജയംനേടിത്തരും, ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതകളുണ്ടാകാം, മാതൃതുല്യരായവരുടെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, അധികാര സ്ഥാനങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ നിര്‍ബന്ധിതനാകും,വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും.

ചിങ്ങക്കൂറ് (മകം,പൂരം, ഉത്രം 1/4 )

കാര്യസാധ്യതയുടെ സമയം, ഏര്‍പ്പെടുന്ന പ്രവര്‍ത്തികളില്‍ വിജയം വരിക്കാനാകും,സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സാധിക്കും,പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കുന്ന കാര്യത്തില്‍ സഹോദരങ്ങളില്‍ നിന്നും അനുകൂല നിലപാടുണ്ടാകും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും, സന്താനഭാഗ്യമുണ്ടാകും, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പ്രതിസന്ധികളില്‍ നിന്നും കരകയറും, ഉന്നത വ്യക്തികളുമായുള്ള ബന്ധം ജീവിതത്തില്‍ വഴിത്തിരിവാകും, മേലുദ്യോഗസ്ഥരുടെ ഇടപെടല്‍ തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കും, വാഹനം വാങ്ങുന്നതിനിടയുണ്ട്, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുമെങ്കിലും തടസങ്ങളെ തരണം ചെയ്യേണ്ടതായി വരും, സന്താനങ്ങളാല്‍ ഗുണാനുഭവം ഉണ്ടാകും, സമ്മര്‍ദഘട്ടങ്ങളില്‍ ജീവിതപങ്കാളിയുടെ പക്വതയാര്‍ന്ന സമീപനം ആശ്വാസമേകും, കരുതല്‍ധനം നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ചെലവഴിക്കേണ്ടതായി വരും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പിതൃതുല്യരായവര്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, കുടുംബത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്കു നേതൃത്വം നല്‍കും. മുന്‍കോപം നിയന്ത്രിക്കണം, തൊഴില്‍സ്ഥലത്ത് മാറ്റമുണ്ടാകും, ഓണ്‍ലൈന്‍ മേഖലകളില്‍ നേട്ടങ്ങളുണ്ടാകും, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം നേടാനാകും, ജീവിതപങ്കാളിയുമായി പിണക്കത്തിനിടയുണ്ട്, ജീവിതപങ്കാളിയുടെ കുടുംബക്കാരുമായുള്ള ബന്ധം നല്ലാതായിരിക്കില്ല, അവിസ്മരണീയമായ സംഭവങ്ങള്‍ ജീവിതത്തിലുണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വാക്ചാതുരിയാല്‍ കാര്യങ്ങള്‍ നേടിയെടുക്കും, സഹോദരങ്ങളാല്‍ ഗുണാനുഭവങ്ങളുണ്ടാകും, ആരോഗ്യക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാകാം, സന്താനഭാഗ്യം ഉണ്ടാകും, സന്താനങ്ങളുമൊത്ത് പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനിട വരും, പൊതുരംഗത്ത് മികവാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കും, പ്രാസംഗികര്‍ക്ക് തിരക്കു പിടിച്ച ദിനങ്ങളായിരിക്കും, തൊഴിലുമായി ബന്ധപ്പെട്ട് ദൂരയാത്രകള്‍ നടത്തേണ്ടതായി വരും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, വിവാഹക്കാര്യത്തില്‍ തീരുമാനമാകും, സന്താനങ്ങള്‍ മൂലം വിഷമാവസ്ഥകള്‍ക്കിടയുണ്ട്, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, സഹോദരങ്ങളില്‍ നിന്നും സഹായം ഉണ്ടാകും, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കകളുണ്ടാകും, നാല്‍ക്കാലി ലാഭമുണ്ടാകും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാകും, ഗൃഹനിര്‍മാണ കാര്യങ്ങള്‍ പുരോഗമിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, തൊഴിലുമായി ബന്ധപ്പെട്ട് അന്യദേശവാസമുള്‍പ്പടെ നടത്തേണ്ടതായി വരും, സരസമായി സംസാരിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, എഴുത്തുകാര്‍ക്ക് മികച്ച രചനകള്‍ സൃഷ്ടിക്കാന്‍ കഴിയാവുന്നതാണ്. പിതാവിന്റെ അനാരോഗ്യത്തില്‍ ഉത്കണ്ഠാകുലനാകും, ജീവിതപങ്കാളിയുടെ വാക്കുകള്‍ക്ക് പ്രഥമ പരിഗണന നല്‍കും, അശ്രദ്ധ മൂലം അബദ്ധങ്ങള്‍ സംഭവിക്കാം, സന്താനഭാഗ്യമുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, ലോണ്‍, ചിട്ടി എന്നിവ ലഭിക്കും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങള്‍, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനം, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനം, പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, മാതൃബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും, ഉത്സവാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കും, അവധിവേളകള്‍ ആഘോഷമാക്കും, ജീവിതപങ്കാളുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിക്കും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഉദ്യോഗാര്‍ഥികള്‍ക്ക് താത്കാലിക തൊഴില്‍ ലഭിക്കും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകം, സാമ്പത്തിക ബുദ്ധിമുട്ടുകളെ പരിഹരിക്കാനുള്ള വഴികള്‍ തുറന്നു കിട്ടും, വാഹന സംബന്ധമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി വരും, അനാരോഗ്യം അനുഭവപ്പെടും, വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, രക്തദൂഷ്യം മൂലമുള്ള അസുഖങ്ങളുണ്ടാകും, കലാ, സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും.

Related Posts