സ്പെഷ്യല്‍
മെയ് 15ലെ വിഷ്ണു ഭജനത്തിന് പ്രത്യേകതകളേറെ

മെയ് 15 തിങ്കളാഴ്ച കൃഷ്ണപക്ഷ ഏകാദശിയാണ്. ഇത് അപര ഏകാദശിയെന്നും അചല ഏകാദശിയെന്നും അറിയപ്പെടുന്നു. വിഷ്ണുപ്രീതിക്കായിട്ടാണ് പ്രധാനമായും ഏകാദശി വ്രതമെടുക്കുന്നത്. ഈ ഏകാദശിയനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് ഭഗവാന്‍ സമ്പത്തും സന്താനഭാഗ്യവും ഐശ്വര്യവും സല്‍പ്പേരും കനിഞ്ഞ് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. കൂടാതെ, അപര ഏകാദശിയനുഷ്ഠിക്കുന്നവരുടെ സകല പാപങ്ങളും ഇല്ലാതാകുകയും ചെയ്യും.

ഈ ദിവസം വിഷ്ണുഭഗവാന്റെ അവതാരമായ വാമനനെയാണ് പൂജിക്കേണ്ടത്. മറ്റ് ഏകാദശിവ്രതമെടുക്കുന്നതുപോലെദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. നെല്ലരി ചോറും അരികൊണ്ടുള്ള ഭക്ഷണവും ഉപേക്ഷിക്കണം. നിവര്‍ത്തിയില്ലാത്തവര്‍ക്ക് പാലും പഴങ്ങളും കഴിക്കാം.

വ്രതത്തിന്റെ പിറ്റേദിവസം വിഷ്ണുക്ഷേത്രദര്‍ശനത്തിനു ശേഷമേ ആഹാരം കഴിക്കാവൂ. ഏകാദശിദിവസം വിഷ്ണു സഹസ്രനാമം ജപിക്കുകയും മൗനവ്രതമെടുക്കുകയും ചെയ്യുന്നത് അത്യുത്തമമാണ്..

ഏകാദശിയുടെ പ്രാധാന്യം:

ഏകാദശസ്ഥേ ഗോവിന്ദേ
സര്‍വ്വേ∫പ്യേകാദശേ സ്ഥിതാഃ l
കിം കുര്‍വ്വന്തി ഗ്രഹാഃ സര്‍വ്വേ ശനിരങ്ഗാരകോ ഗുരുഃ ll                                             സമയോചിതപദ്യമാലികായാം l

ശനിയും ഗുരുവും ചൊവ്വയും അടക്കം ഒരു ഗ്രഹവും ഭഗവാന്‍ ഏകാദശിയില്‍ കുടികൊള്ളുമ്പോള്‍ നമ്മുക്ക് ദോഷം ചെയ്യാന്‍ ശക്തരാവില്ല. (ഏകാദശി ദിവസം ഭഗവാനെ ഭജിച്ചു നോമ്പ് നോല്‍ക്കുന്നവനെ ബാധിക്കാന്‍ ഒരുഗ്രഹത്തിനും സാധ്യമല്ല എന്നര്‍ഥം)

കൃഷ്ണ പക്ഷത്തിലെയും ശുക്ലപക്ഷത്തിലെയും പതിനൊന്നാമത്തെ തിഥി അല്ലെങ്കില്‍ ദിവസമാണ് ഏകാദശി. ആ ദിവസം ഭഗവാന്‍ കൃഷ്ണനാല്‍ അനുഗ്രഹിക്കപ്പെട്ടതാണെന്ന് ശാസ്ത്രം പറയുന്നു.

സംസാരാഖ്യമഹാഘോര ദു:ഖിനാം
സര്‍വ്വദേഹിനാം ഏകാ ദശ്യൂപവാസോയം
നിര്‍മ്മിതം പരമൗഷധം.

Related Posts