സ്പെഷ്യല്‍
അനന്തകാലസര്‍പ്പ യോഗം സംഭവിച്ചാല്‍

ജാതകത്തില്‍ രാഹുവും കേതുവും ഉള്‍ക്കൊള്ളുന്ന അര്‍ദ്ധവൃത്തത്തിനുള്ളില്‍ ഏഴുഗ്രഹങ്ങള്‍ നിലകൊള്ളുന്നതിനെയാണ് കാലസര്‍പ്പയോഗമെന്നു പറയുന്നത്. കാലസര്‍പ്പയോഗം സംഭവിക്കുകയെന്നാല്‍ ദോഷകരമായ അവസ്ഥയാണ്. കാലസര്‍പ്പയോഗമുള്ളവര്‍ ജീവിതത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ആ വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല. കര്‍മ്മരംഗത്ത് വെല്ലുവിളികള്‍ നേരിടുകയും വഞ്ചിക്കപ്പെടാനും യോഗമുണ്ട്. പല പ്രമുഖര്‍ക്കും കാലസര്‍പ്പയോഗമുള്ളതായി കണ്ടിട്ടുണ്ട്.

12 തരത്തിലുള്ള കാലസര്‍പ്പയോഗത്തെക്കുറിച്ചാണ്  പറയുന്നത്. 12 ഭാവങ്ങളില്‍ 12 വിധത്തിലാണ് കാലസര്‍പ്പയോഗം  സംഭവിക്കുന്നത്. ഓരോ യോഗവും വിത്യസ്തമായ അനുഭവങ്ങളാണ് ജാതകന് നല്‍കുന്നത്. ഇിവിടെ പറയാന്‍ പോകുന്നത് അനന്തകാലസര്‍പ്പയോഗത്തെക്കുറിച്ചാണ്.

ഒന്നാം ഭാവത്തില്‍ (ലഗ്നനത്തില്‍) രാഹുവും ഏഴാം ഭാവത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായിമാത്രം മറ്റു ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്്താല്‍ അനന്തകാലസര്‍പ്പയോഗമാണ്. വിപരീത കാലസര്‍പ്പയോഗമെന്നു വിളിക്കുന്ന ഈ അവസ്ഥവന്നാല്‍ ജാതകന് ജീവിതത്തില്‍ സര്‍വ്വത്ര പരാജയമായിരിക്കും. തൊഴില്‍ തടസം, വിദ്യാതടസം,വിവാഹതടസം,വിവാഹം നീണ്ടുപോകുക എന്നീഫലങ്ങള്‍ അനുഭവിക്കാന്‍ യോഗം കാണുന്നു.

Related Posts