മന്ത്രങ്ങള്‍
അമാവാസി ദിനത്തില്‍ കേതു പൂജ ചെയ്‌താല്‍

ജീവിതത്തില്‍ ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട് രാഹു-കേതുക്കള്‍. ഇതിനായി ചില പ്രതിവിധികള്‍ ആചാര്യന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

“ഓം രാഹുവേ നമഃ” എന്ന മന്ത്രം 108 തവണ വീതം രണ്ട് നേരം എന്ന രീതിയില്‍ 18 ദിവസം ജപിക്കുക. ജപസമയത്ത് കറുത്ത വസ്ത്രം ഉത്തമമാണ്. പൗര്‍ണമി ദിനത്തില്‍ തുടങ്ങുന്ന ജപത്തോടൊപ്പം, പൗര്‍ണ്ണമി വ്രതം, നാഗ ക്ഷേത്രങ്ങളില്‍ ദര്‍ശനം എന്നിവ രാഹു യന്ത്രമോ, പഞ്ചാക്ഷര യന്ത്രമോ വെള്ളി തകിടിനുള്ളിലാക്കി ധരിക്കുന്നത് നല്ലതാണ്.

മൂന്ന്‌ ആയില്യം നാളുകളില്‍ “ഓം സര്‍പ്പഭ്യോ നമഃ” എന്ന മന്ത്രം 48 തവണ ചൊല്ലുന്നതും ഏഴ് തവണ രാഹു പൂജ ചെയ്യുന്നതും  രാഹു പ്രീതിയാര്‍ജിക്കാന്‍ ഉത്തമമാണെന്ന് വിശ്വാസം.

“ഓം കേതുവേ നമഃ” എന്ന മന്ത്രം കറുത്ത വസ്ത്രം ധരിച്ച്, 48 തവണ വീതം 18 ദിവസം ജപിക്കുക. ജപം തുടങ്ങാന്‍ അമാവാസിയാണ് ഉത്തമദിനം. അമാവാസി ദിനത്തിലും വെള്ളിയാഴ്ചകളിലും വ്രതാനുഷ്ടാനവും, ഗണപതി, ശിവ, ഭദ്ര ക്ഷേത്ര ദര്‍ശനവും നടത്തുന്നത് ഐശ്വര്യപ്രദായകമാണ്. അമാവാസി നാളില്‍ കേതു പൂജ ചെയ്യുന്നതും ഫലസിദ്ധി വര്‍ധിപ്പിക്കുന്നു. 12 അമാവാസി നാളുകളില്‍ തുടര്‍ച്ചയായി ഇങ്ങനെ അനുഷ്ടിച്ചാല്‍ കേതു പ്രീതി ലഭിക്കുമെന്നും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നുമാണ് വിശ്വാസം.

Related Posts