സ്പെഷ്യല്‍
അഗ്നീശ്വരന്റെ അനുഗ്രഹം നേടിയാല്‍

നവഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ശുക്രന്റെ ദശാകാലം ഇരുപതുവര്‍ഷമാണ്. ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങള്‍ക്ക് അധിപതിയായ ശുക്രന്‍ കളത്രകാരകന്‍കൂടിയാണ്. സംഖ്യാശാസ്ത്രപ്രകാരം ആറ് എന്ന സംഖ്യയുടെ അധിപതിയായ ശുക്രന്‍  6,15,24 എന്നീ തീയതികളില്‍ ജനിച്ചവരുടെ മേല്‍ ആധിപത്യമുള്ളതുകൂടിയാണ്. ജാതകത്തില്‍ ശുക്രന് ബലമുണ്ടെങ്കില്‍ സകലകലകളിലും ശോഭിക്കും. കലാരസികനാണ് ശുക്രന്‍.

ജാതകപ്രകാരം ശുക്രദശാകാലത്ത് ചില ദോഷങ്ങള്‍ അനുഭവപ്പെടാം. അതിന് പരിഹാരമായി തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്ത് കഞ്ചന്നൂരിലെ അഗ്നീശ്വര ഭഗവാനെ തൊഴുതാല്‍മതി. കുംഭകോണത്ത് നിന്ന് അഞ്ചുകിലോ മീറ്റര്‍ അകലെയാണ് കഞ്ചന്നൂരിലെ ശുക്രക്ഷേത്രം. ഇവിടെ ശിവനെ അഗ്നിദേവനാല്‍ വഴിപെട്ടതാല്‍ ഇവിടത്തെ പ്രതിഷ്ഠയ്ക്ക് അഗ്നീശ്വരന്‍ എന്നപേര് വന്നു. മഹാവിഷ്ണുവും മഹാലക്ഷ്മിയും ഇവിടെ പൂജകള്‍ നടത്തിയിരുന്നതായി ഐതീഹ്യമുണ്ട്. ശുക്രദോഷങ്ങള്‍ ഉള്ളവര്‍ ഇവിടെ ദര്‍ശനം നടത്തി പ്രാര്‍ഥിച്ചാല്‍ ദോഷങ്ങളെല്ലാം അകലുമെന്നും ശുക്രപ്രീതിലഭിച്ചാല്‍ വാഹനം, വീട്, നല്ല ഭാര്യ എന്നിവയുണ്ടാകുമെന്നുമാണ് വിശ്വാസം.

വെളളവസ്ത്രങ്ങള്‍ ധരിക്കുകയും ശുക്രന്റെ രത്‌നമായ വജ്രം ധരിക്കുകയും ദേവി മഹാത്മ്യം പാരായണം ചെയ്യുകയും ചെയ്യുന്നത് ശുക്രദോഷങ്ങള്‍ അകലാന്‍ ഉത്തമമാണ്. രാജരാജേശ്വരി ഗജലക്ഷ്മിയെ പൂജിക്കുന്നതും ഐശ്വര്യപ്രദമാണ്. വെള്ളിയാഴ്ച വ്രതവും ശുക്രസ്‌തോത്രം ജപിക്കുന്നതും ശുക്ര അഷ്ടോത്തര ശതനാമാവലി ജപിക്കുന്നതും ശുക്രദോഷങ്ങള്‍ അകലാന്‍ ഉത്തമമാണ്.

ശുക്രസ്‌തോത്രം

ഹിമകുന്ദമൃണാലാഭം
ദൈത്യാനം പരമം ഗുരും
സര്‍വ്വശാസ്ത്ര പ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

 

Related Posts