മന്ത്രങ്ങള്‍
ആദിത്യഹൃദയ മന്ത്രം ദിവസവും 12 തവണ ജപിച്ചാല്‍

സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്നതിനുള്ള മന്ത്രമാണ് ആദിത്യഹൃദയ മന്ത്രം. വളരെ ശക്തിയുള്ള ഈ മന്ത്രം ജപിക്കുന്നതിലൂടെ വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരുന്നതിനോടൊപ്പം ഏതുമേഖലയിലും വിജയിക്കാനും സാധിക്കുമെന്നാണ് വിശ്വാസം. രാവിലെ കിഴക്കോട്ടു തിരിഞ്ഞുനിന്നുവേണം ഈ മന്ത്രം ജപിക്കാന്‍. ദിവസവും 12 തവണ ജപിക്കുന്നതാണ് ഉത്തമം.

ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയത്തെക്കുറിച്ച് പറയുന്നത്. രാമരാവണയുദ്ധ സമയത്ത് ശ്രീരാമദേവന്‍ രാവണന്റെ പരാക്രമണ മികവില്‍ ചിന്താധീനനായി യുദ്ധഭൂമിയില്‍ തളര്‍ന്നിരുന്നു. ഈ സമയത്ത് ദേവന്മാരോടൊപ്പം യുദ്ധം കണ്ടുകൊണ്ടിരുന്ന അഗസ്ത്യമുനി ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയമന്ത്രം ജപിക്കാന്‍ ഉപദേശിക്കുകയും തുടര്‍ന്ന് ശ്രീരാമദേവന്‍ മൂന്നുതവണ ജപിച്ച ശേഷം യുദ്ധത്തിനിറങ്ങി രാവണനെ വധിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

ആദിത്യഹൃദയ മന്ത്രം ചെറുപ്പത്തിലെ ശീലമാക്കുന്നത് ഉത്തമമാണ്. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങള്‍, ആദിത്യഹൃദയം എന്നിവ ജപിക്കാന്‍ പാടില്ല.

ആദിത്യഹൃദയം

സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാംകാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ

Related Posts