നക്ഷത്രവിചാരം
പുതുവര്‍ഷം സാമ്പത്തിക പ്രതിസന്ധിക്ക് യോഗമുള്ള നക്ഷത്രക്കാര്‍

2019 ലെ ഇടവക്കൂറുകാരുടെ നക്ഷത്രഫലം

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

അഭിഭാഷക രംഗത്തും വൈദ്യമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുടെ സമയമാണ്. സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. നവദമ്പതികള്‍ക്ക് സന്താനലബ്ധിയുണ്ടാകും. ഗുണാനുഭവങ്ങള്‍ വര്‍ധിക്കുമെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ കരുതിയിരിക്കണം. വാഹന സംബന്ധമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി വരും.

കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. സഹോദരങ്ങളുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കും. ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും. തൊഴില്‍ സ്ഥാപനങ്ങളില്‍ തൊഴിലാളി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ജീവിതപങ്കാളിക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കും. പുതിയ നിക്ഷേപ പദ്ധതികളില്‍ ചേരും. ഗൃഹനിര്‍മാണത്തിന് അനുകൂല സമയമാണ്. വാഹനം മാറ്റി വാങ്ങേണ്ടതായി വരും.

ജനുവരിയില്‍ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം, വാഹനം സംബന്ധിച്ച് പണം ചെലവാകും, യാത്രാവേളകളില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഫെബ്രുവരിയില്‍ സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. മാര്‍ച്ചില്‍ തൊഴില്‍പരമായി ഉന്നതിയും നേട്ടവും ഉണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങളുണ്ടാകും.

ഏപ്രിലില്‍ വിദേശയാത്രാ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, വിശേഷപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങിക്കും. മെയില്‍ ദേഹസുഖം കുറയും അലച്ചിലുണ്ടാകും ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും. ജൂണില്‍ വ്യാപാര കാര്യങ്ങളില്‍ ശ്രദ്ധ വേണം, വാക്ക് പാലിക്കാന്‍ സാധിക്കാതെ വരും.

ജൂലൈയില്‍ സഹോദരങ്ങള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും, എല്ലാ കാര്യങ്ങളും സമര്‍ഥമായി ചെയ്തു തീര്‍ക്കും. ആഗസ്റ്റില്‍ ഗൃഹനിര്‍മാണത്തിനു തുടക്കമിടും, അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ആലോചിച്ച് വേണം. സെപ്റ്റംബറില്‍ സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, മാനസിക പിരിമുറുക്കം അനുഭവപ്പെടും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കാന്‍ ശ്രദ്ധിക്കണം.

ഒക്‌റ്റോബറില്‍ ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, ശത്രുശല്യം കുറയും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്. നവംബറില്‍ ജീവിതപങ്കാളിയുമായി തര്‍ക്കങ്ങളുണ്ടാകാന്‍ ഇടയുണ്ട്, എല്ലാ കാര്യങ്ങളിലും അലസതയുണ്ടാകും, തൊഴില്‍ സ്ഥലം മാറുന്നതിനിടയുണ്ട്. ഡിസംബറില്‍ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം, തൊഴിലില്‍ പുരോഗതിയുണ്ടാകും. ദോഷപരിഹാരം: ദേവിക്ക് കടുംപായസം.

Related Posts