സ്വപ്നഭവനം നിര്‍മ്മിക്കുമ്പോള്‍ നിങ്ങള്‍ക്ക് കാഴ്ചപ്പാടുകളുണ്ടാകാം. എന്നാല്‍, കാഴ്ചപ്പാടുകള്‍ക്കപ്പുറം വീടിന്റെ വാസ്തുവിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ആചാര്യന്മാര് പറയുന്നു. വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുശാസ്ത്രപ്രകാരം മുറികള്‍ ഏതൊക്കെ ദിക്കിലായിരിക്കണം എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ പിഴവ് സംഭവിക്കാതെ നോക്കണമെന്നും ആചാര്യന്മാര് പറഞ്ഞുവയ്ക്കുന്നു.
കിഴക്ക് കുളിമുറി, തെക്ക് കിഴക്ക് അടുക്കള, തെക്ക് മുഖ്യ ശയനമുറി, തെക്ക് പടിഞ്ഞാറ് ഗൃഹനാഥന്റെ മുറി, പടിഞ്ഞാറ് ഭക്ഷണമുറി, വടക്ക് പടിഞ്ഞാറ് ശൗചാലയം, തൊഴുത്ത്, ധാന്യപ്പുര, വടക്ക് പൂജാമുറി, വടക്ക് കിഴക്ക് അടുക്കള, പൂജാമുറി,നിലവറ, ജലാശയം ഈ സംവിധാനക്രമമാണ് പുരാതനകാലം മുതല്‍ നിലനില്‍ക്കുന്നത്.
ഒരു വീടിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നത് സ്വീകരണമുറിയാണെന്ന് പറയാറുണ്ട്. വടക്ക് പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്ക് ഇവയില്‍ ഒരുഭാഗത്ത് സ്വീകരണമുറി വന്നാല്‍ നന്ന്. ഊണുമുറി പടിഞ്ഞാറ്, കിഴക്ക് ആണ് പതിവ്. പഠനമുറി അല്ലെങ്കില്‍ ഓഫീസ് മുറി തെക്ക് ഒഴിച്ച് എവിടെയുമാവാം. കിടപ്പുമുറിയില്‍ ശിരസ്സ്, തെക്കോ കിഴക്കോ വച്ച് ഉറങ്ങണം. തെക്ക് പടിഞ്ഞാറായി കിടപ്പുമുറി വരണം. കുട്ടികളുടെ കിടപ്പ് മുറി വടക്ക് പടിഞ്ഞാറായി വന്നാല്‍ നന്ന്.
വാസ്തുശാസ്ത്രപ്രകാരം അതിഥിമുറി വടക്ക് പടിഞ്ഞാറായി വരണം. പൂജാമുറി വടക്ക് കിഴക്കോ, കിഴക്കോ വരുന്നതും ഉത്തമം. അടുക്കളയുടെ സ്ഥാനം തെക്ക് കിഴക്കാണ്. കിഴക്കൊഴിച്ച് ശൗചാലയം എവിടെയും നിര്‍മ്മിക്കാം. കന്നിമൂലയിലോ, ഈശാനകോണിലോ, ബ്രഹ്മസ്ഥാനത്തോ,വടക്കോ,അഗ്നികോണിലോ ശൗചാലയം നിര്‍മ്മിക്കരുത്. വടക്ക് പടിഞ്ഞാറിന്റെ പടിഞ്ഞാറേ മൂലയാണ് സെപ്റ്റിക് ടാങ്കിന് ഉത്തമം. അല്ലെങ്കില്‍ ധനനഷ്ടം, വ്യാപാരനഷ്ടം, മാനഹാനി, കളത്രനഷ്ടം,മരണം, മനപ്രയാസം എന്നിവ ഫലമെന്നും ആചാര്യന്മാര് പറയുന്നു. കാര്‍പോര്‍ച്ച് തെക്ക് കിഴക്കോ, വടക്ക് പടിഞ്ഞാറോ നിര്‍മ്മിക്കുന്നതാകും ഉത്തമം.