പത്തനംതിട്ട:ശബരിമല തീര്ഥാടനകാലത്തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ ചെന്നൈ സെന്‍ട്രല്‍, എഗ്്മോര്‍ സ്റ്റേഷനുകളില്‍ നിന്ന് സ്പെഷല്‍ ട്രെയിനുകള്‍ ആരംഭിച്ചു. റിസര്‍വേഷന്‍ സൗകര്യങ്ങളോടെയുള്ള ട്രെയിനുകള്‍ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലായി സര്‍വീസുകള്‍ നടത്തും.
06045 ചെന്നൈ സെന്‍ട്രല്‍ കൊല്ലം
എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 12.30ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഏഴിന് കൊല്ലത്തെത്തിച്ചേരും.ആദ്യ സര്‍വീസ് 19ന് ആരംഭിക്കും. ജനുവരി 21 വരെ ഉണ്ടാകും.സ്റ്റോപ്പുകള്‍: ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയന്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം.
06046 കൊല്ലം ചെന്നൈ സെന്‍ട്രല്‍
എല്ലാ തിങ്കളാഴ്ചകളിലും ഉച്ചകഴിഞ്ഞ് 2.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.45ന് ചെന്നൈയിലെത്തും. 20 ന് ആദ്യസര്‍വീസ്. ജനുവരി 22വരെ സര്‍വീസുണ്ടാകും. മടക്ക യാത്രയില്‍ പേരാന്പൂരില് കൂടി സ്റ്റോപ്പുണ്ടാകും.
06051 ചെന്നൈ സെന്‍ട്രല്‍ കൊല്ലം
എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.20ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11ന് കൊല്ലത്തെത്തും. ആദ്യ സര്‍വീസ് 21നും അവസാന സര്‍വീസ് ജനുവരി 16നും.
06052 കൊല്ലം ചെന്നൈ സെന്‍ട്രല്‍.
ബുധനാഴ്ചകളില്‍ വൈകുന്നേരം 4.15ന് കൊല്ലത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.30ന് ചെന്നൈയില്‍. ആദ്യ സര്‍വീസ് 22നും അവസാന സര്‍വീസ് ജനുവരി 17നും.സ്റ്റോപ്പുകള്‍ ആര്‍ക്കോണം, കാട്പ്പാടി, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയന്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം.
06047 ചെന്നൈ സെന്‍ട്രല്‍ കൊല്ലം
എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 6.20ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.30ന് കൊല്ലത്തെത്തും. ജനുവരി 18 വരെ സര്‍വീസുണ്ടാകും.
06048 കൊല്ലം ചെന്നൈ സെന്‍ട്രല്‍.
എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.30ന് ചെന്നൈയിലെത്തും. ആദ്യ സര്‍വീസ് ഇന്നും അവസാന സര്‍വീസ് ജനുവരി 19നും.സ്റ്റോപ്പുകള്‍ ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയന്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം. മടക്കയാത്രയില്‍ ട്രെയിന്‍ പേരാന്പൂരില് നിര്‍ത്തും.
06049 ചെന്നൈ എഗ്്മോര്‍
എല്ലാ തിങ്കളാഴ്ചകളിലും ഉച്ചകഴിഞ്ഞ് 2.45ന് എഗ്്മോറില് നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.50ന് കൊല്ലത്തെത്തും. ആദ്യസര്‍വീസ് 20നും അവസാന സര്‍വീസ് ജനുവരി 15നുമാണ്.
06050 കൊല്ലം ചെന്നൈ എഗ്്മോര്‍
എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് പിറ്റേന്നു രാവിലെ 5.30ന് എഗ്്മോറിലെത്തും. ആദ്യ സര്‍വീസ് 21നും അവസാന സര്‍വീസ് ജനുവരി ഒന്‍പതിനും.സ്റ്റോപ്പുകള്‍ ആര്‍ക്കോണം, കാട്പ്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയന്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം.
ഹൈദരാബാദ്, കാക്കിനട സ്പെഷല്‍ ട്രെയിനുകളും ഓടിത്തുടങ്ങിയിട്ടുണ്ട്.