കത്തിച്ചുവെച്ച നിലവിളക്കിന് മുമ്പില്‍ വ്രതശുദ്ധിയോടെ ദിവസവും ശ്രീസുബ്രഹ്മണ്യമന്ത്രം ജപിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം വിളങ്ങും ഒപ്പം ശത്രുദോഷം അകലുമെന്നും ആചാര്യന്മാര് പറയുന്നു. ഒപ്പം ശത്രുനാശം ഫലമെന്നുമാണ് വിശ്വാസം
മന്ത്രം:
ഓം വചത്ഭുവേ നമ: (മൂലമന്ത്രം)
ഓം ഷഡാനനം കുങ്കുമ രക്തവര്‍ണ്ണം
മഹാമതിം ദിവ്യമയൂര വാഹനം
രുദ്രസ്യസുനും സുര സൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
അച്ഛന് ശിവന്റെ അഞ്ചു മുഖങ്ങളും (സദ്യോജാതം, വാമദേവം, ആഘോരം,ഈശാനനം, തല്പുരുഷം) അമ്മ പാര്‍വ്വതി ദേവിയുടെ ഒരു മുഖവും ചേര്‍ന്ന് ആറുമുഖങ്ങളോടുകൂടിയവനും, കുങ്കുമത്തിന്റെ നിറമുള്ളവനും മഹാബുദ്ധിമാനും,ദിവ്യമായ മയില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നവനും രുദ്രന് എന്ന മഹാദേവന്റെ മകനും, ദേവസൈന്യത്തിന്റെ നാഥനുമായ ഗുഹനെ(സുബ്രഹ്മണ്യനെ) ഞാന്‍ എപ്പോഴും ശരണം പ്രാപിക്കുന്നു. സനകന്‍, സനന്ദന്‍, സനാതനന്, സനല്കുമാരന് എന്നീ മഹര്‍ഷിമാരില്‍ സനല്കുമാരമഹര്ഷിയാണ് സുബ്രഹ്മണ്യസ്തുതി മന്ത്രത്തിന്റെ ഋഷി.
മന്ത്രം:
ഓം ശ്രീ ഹ്രിം ക്ലീം ഐം
സൗം ശരവണ ഭവായ നമ:
സ്ഫുരന്‍ മകുട പത്ര കുണ്ഡല വിഭൂഷിതം
ചമ്പക സ്രജാ കലിത കന്ധരം
കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണ ഭാസുരം സ്മരതു പീതവാസോവസം
ശോഭിക്കുന്ന കിരീടം, കാതിലണിഞ്ഞിരിക്കുന്ന കുണ്ഡലങ്ങള്‍, ചമ്പകമാല എന്നിവയാല്‍ മനോഹാരിതന് ആയവനും, രണ്ടു കൈകളിലായി വേലും വജ്രായുധവും ധരിച്ചിരിക്കുന്നവനും, അല്ലെങ്കില്‍ (മറ്റൊരു ചിത്രപ്രകാരം) ഇടതുകൈ അരയില്‍ ചേര്‍ത്തുവച്ച് വലതുകൈയാല്‍ വരമുദ്ര കാണിക്കുന്നവനും സിന്ദൂരകാന്തിയുള്ളവനും,മഞ്ഞപ്പട്ടു വസ്ത്രം ധരിച്ചവനുമായ ശ്രീമുരുകനെ സ്മരിക്കുന്നു.