ഒക്റ്റോബര്‍ 11ന് വൈകിട്ട് 6 മണി 30 മിനുറ്റ് 17 സെക്കന്‍ഡിന് തുലാം രാശിയില്‍ നിന്നും മിത്ര ക്ഷേത്രമായ (ചൊവ്വയുടെ ക്ഷേത്രം) വൃശ്ചികത്തിലേക്ക് വ്യാഴം പ്രവേശിച്ചു. നവംബര്‍ 12 മുതല്‍ ഡിസംബര്‍ 10 വരെ വ്യാഴത്തിന് മൗഢ്യമുണ്ട്. 2019 മാര്‍ച്ച് 29ന് വ്യാഴം അതിചാരത്തില്‍ ധനുരാശിയില്‍ പ്രവേശിക്കും ഏപ്രില്‍ 23ന് തിരികെ വൃശ്ചികത്തില് പ്രവേശിക്കുകയും ചെയ്യും. മിത്ര ക്ഷേത്രത്തിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശം പൊതുവേ കൂടുതല്‍ ഗുണഫലമാണ് നല്‍കുക. വ്യാഴത്തിന്റെ ജാതകത്തിലെ സ്ഥിതിയനുസരിച്ചും ഗുണ, ദോഷാനുഭവങ്ങളില്‍ ഏറ്റകുറച്ചിലുണ്ടാകും. ഫലങ്ങള്‍ സൂചനകള്‍ മാത്രമാണെന്ന് ചിന്തിച്ചു കൊള്ളണം. വ്യാഴമാറ്റം കൊണ്ടുള്ള ദോഷഫലങ്ങള്‍ ഒഴിയുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): നവഗ്രഹ ക്ഷേത്രങ്ങളില്‍ ദര്‍ശനം, ശ്രീകൃഷ്ണന് ഭാഗ്യസൂക്തം, ശാസ്താവിന് നീരാജനം.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): സര്‍പ്പങ്ങള്‍ക്ക് നൂറും പാലും, സുബ്രഹ്മുണ്യന്‍ ഷഷ്ഠി വ്രതം.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം, ശാസ്താവിന് നീരാജനം
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയ്യം, ആയില്യം): സുബ്രഹ്മുണ്യന്‍ ഷഷ്ഠി വ്രതം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): നരസിംഹസ്വാമിക്ക് പാനകം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): സുബ്രഹ്മുണ്യന്‍ ഷഷ്ഠി വ്രതം.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ശാസ്താവിന് നീരാഞ്ജനം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ശാസ്താവിന് നീരാഞ്ജനം.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ശ്രീകൃഷ്ണന് പാല്‍പ്പായസം.
മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ശാസ്താവിന് നീരാഞ്ജനം.