ഐശ്വര്യവും കീര്‍ത്തിയും നല്കുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴത്തെ പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ വലിയ പ്രശസ്തികളും, ഉയര്‍ന്ന പദവികളും ലഭിക്കുമെന്നാണ് വിശ്വാസം. ദേവന്മാരുടെയും ഋഷിമാരുടെയും ഗുരുവായാണ് വ്യാഴത്തിനെ കാണുന്നത്. ബുദ്ധിയുടെ കേന്ദ്രമായും ഇതിനെ പറയുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ ഗ്രഹത്തെ പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യം തേടിയെത്തുമെന്നാണ് വിശ്വാസം.
മന്ത്രം:
‘ദേവനാം ച ഋഷീണാം ച ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം’
ഒത്തവണ്ണവും ഗാംഭീര്യവും ഉയരവുമുള്ള സൈന്ധവ ദേശാധിപനും, സുവര്‍ണ്ണ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് വടക്ക് ദിക്കിലേക്ക് ചരിക്കുന്നവനും, കയ്യില്‍ ദണ്ഡുള്ളവനുമായ വ്യാഴത്തെ മനസ്സില്‍ സങ്കല്പ്പിച്ച്കൊണ്ട് വേണം പ്രാര്‍ത്ഥിക്കാന്‍. പുണര്‍തം, വിശാഖം, പൂരൂരുട്ടാതി എന്നീ നാളുകാര്‍ ഈ മന്ത്രം ജപിക്കുന്നത് അവരുടെ ഗ്രഹദോഷഫലങ്ങള് വളരെ വേഗം മാറാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.