1194 ലെ നക്ഷത്രഫലം
ചിത്തിര നക്ഷത്രക്കാരില്‍ വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ പണമിടപാടു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം, നിലവിലെ തൊഴില്‍ സ്ഥലം മാറുന്നതിനിടയുണ്ട്, തൊഴില്‍ രംഗത്ത് അസ്വസ്ഥതകളുണ്ടാകാം. ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കും.
വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും. കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും. വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാകും. സഹോദരങ്ങളില്‍ നിന്നും സഹായങ്ങളുണ്ടാകും. ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ബന്ധുക്കള്‍ ശത്രുക്കളെ പോലെ പെരുമാറിയെന്നു വരാം.
സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യമുണ്ടാകും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വിശേഷപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും.
ഉപരിപഠനത്തിന് ചേരും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്. നാല്ക്കാലികളില് നിന്നും സാമ്പത്തിക ലാഭം ഉണ്ടാകും. ക്ഷേത്രക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.