ഏവരുടെയും ആഗ്രഹമാണ് സ്വന്തമായി ഒരുവീട്. ചിലരുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നകാര്യം. അതുകൊണ്ട് ഉത്തമമായ ഭൂമിയില്‍വേണം വീട് വയ്ക്കാന്‍.വീടുവയ്ക്കാന്‍ അനുയോജ്യമായ ഭൂമിയെക്കുറിച്ച് വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ട്.
ഫലഭൂയിഷ്ഠമായതും ഫലവൃക്ഷങ്ങള്‍ കായ്ച്ചുനില്ക്കുന്നതുമായ ഭൂമി ഉത്തമമാണ്. പാല്‍മരങ്ങളും വൃക്ഷലതാദികളും നിറഞ്ഞ ഭൂമിയും സമതലമായ ഭൂമിയും വെള്ളം ലഭ്യമാകുന്ന ഭൂമിയും ഉത്തമമാണ്.
വടക്കുഭാഗത്ത് നീര്‍ച്ചാലുകള്‍ (തോടുകള്‍) തുടങ്ങിയവ, കിഴക്കുഭാഗത്ത് നീര്‍ച്ചാലുകള്‍ എന്നിവ ഉണ്ടായിരിക്കുന്ന ഭൂമി (നദികള്‍, വലിയ പുഴകള്‍ എന്നിവ നന്നല്ല).