വിവാഹത്തിലെ തടസ്സങ്ങള്‍ പലരെയും പിന്തുടരാറുണ്ട്. ഈ തടസങ്ങള്‍ ആ വ്യക്തിയെ ഒരുപരിധിവരെ മാനസികമായി തളര്‍ത്താറുമുണ്ട്. എന്നാല്‍ തടസങ്ങള്‍ നീങ്ങികിട്ടാന്‍ പരിഹാരമാര്‍ഗങ്ങളുമുണ്ട്. ക്ഷേത്രദര്‍ശനത്തിന് പുറമേ വിവാഹവിഘ്നത്തിന് പരിഹാരം എന്തൊക്കെയെന്ന് ഇനി നോക്കാം.
1 തിങ്കളാഴ്ച വ്രതം (സോമവാരവ്രതം) അനുഷ്ഠിക്കുക.
2 സ്വയംവരമന്ത്രം കൊണ്ട് ദേവിക്ക് പിച്ചിപ്പൂവ് അര്‍ച്ചന നടത്തുക. 108 ഉരു വീതം 12 ദിവസം തുടരെ മന്ത്രാര്‍ച്ചന നടത്തണം.
3 പൗര്‍ണ്ണമിവ്രതം അനുഷ്ഠിച്ച് ‘ ഓം ഹ്രീം സുഭഗായൈ വിശ്വവന്യായൈ അശ്വാരൂഢായൈ നമ’ എന്ന മന്ത്രം 41 പ്രാവശ്യം ചൊല്ലുക. ഇങ്ങനെ ഏഴ് പൗര്ണ്ണിവ്രതം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം.
4 ഓം ആം ഹ്രീം ക്രോം ഏഹ്യേഹി പരമേശ്വരി സ്വാഹാ എന്ന മന്ത്രം നിത്യേന 41 തവണ വീതം ധ്യാനിക്കുക
5 പാര്‍വതീശ മഹാദേവ പതിം മേ ദേഹി ശങ്കര യുവാനം ധര്‍മ്മനിരതം ആയൂഷ്മന്തം യശസ്വിനം എന്ന മന്ത്രം നിത്യവും രണ്ടു നേരവും 108 ഉരു വീതം ജപിക്കുക.
6 സ്വയംവരയന്ത്രം ധരിക്കുക
7 ചുവന്ന ചരടില്‍ സ്വയംവരമന്ത്രം 3000 തവണ ജപിച്ച് പൂജിച്ച് ധരിക്കുക
8 ത്രിപുരപൂജ 12 പ്രാവശ്യം ചെയ്യുക
9 അശ്വാരൂഢ പാര്വതീഹോമം ഏഴു ദിവസം ചെയ്യുക
10 സ്വയംവരപാര്വതിയെ സുഗന്ധപുഷ്പങ്ങള്‍ കൊണ്ട് പൂജിച്ച് സ്വയംവരമന്ത്രംകൊണ്ട് 1008 പ്രാവശ്യം അര്‍ച്ചന നടത്തുക.ഇങ്ങനെ പൗര്‍ണ്ണമി തുടങ്ങി ഏഴുനാള്‍ ചെയ്യുക
11 ഓം ഹ്രീം വരദായൈ കാമികായൈ മോദിനൈ്യ അലങ്കാര പ്രിയായൈ ഹ്രീം നമ: എന്ന മന്ത്രം ദിവസവും 12 തവണ വീതം രണ്ടു നേരവും ജപിക്കുക
12 ബാണേശീ ഹോമം നടത്തുക
13 ജയദുര്‍ഗാപൂജ 21 തവണ നടത്തുക
14 അശ്വാരൂഢ മന്ത്രം ജപിച്ചാവാഹിച്ച കുങ്കുമം 18 ദിവസം അണിയുക
15 വശ്യയന്ത്രം ധരിക്കുക
16 ചോറ്റാനിക്കര ദേവിക്ക് താലി സമര്‍പ്പിക്കുക
17 ഉമാമഹേശ്വര യന്ത്രം ധരിക്കുക
18 ഓം ക്ലീം കാമിനൈ്യ നൃത്ത പ്രിയായൈ പാര്വതൈ്യ നമ: എന്ന മന്ത്രം 21 തവണ നിത്യവും ജപിക്കുക.