വിദേശത്ത് ജോലിചെയ്യാനും താമസിക്കാനും ഒരുങ്ങിയിരിക്കുന്നവര്‍ ധാരാളംപേരുണ്ട്. എത്ര ഒരുങ്ങിയിരുന്നാലും അവസാനനിമിഷം എന്തെങ്കിലും തടസംവന്ന് എല്ലാം മാറിപ്പോകും. വിദേശയാത്രയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് മാര്‍ഗതടസങ്ങള്‍ അകറ്റാന്‍ ചൈനീസ് ഫെങ്ഷൂയി പ്രകാരം ശുഭകരവും ചെലവുകുറഞ്ഞതുമായ ചില കാര്യങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.
നിലവിളക്ക് കൊളുത്തേണ്ട മുഹൂര്‍ത്തം
വിദേശവാസം ആഗ്രഹിക്കുന്നവര്‍ വീടിന്റെ വടക്കുപടിഞ്ഞാറു ഭാഗം (ധനുരാശി) ഊര്ജ്ജവല്ക്കരിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. ഈ ഭാഗത്ത് വിമാനങ്ങളുടെ പടങ്ങള്‍ സ്ഥാപിക്കുക, വിന്ചെയിം മണി തൂക്കുക. വിന്ചെയിം മണി തൂക്കുമ്പോള്‍ ജനനവര്ഷങ്ങളുടെ കണക്കനുസരിച്ച് സ്ഥാപിക്കുന്നത് ഉചിതം. ആറ് കുഴലുകള്‍ ഉള്ള ഒരു മണി തൂക്കുന്നത് നല്ലതാണ്.
ഫെങ്ഷൂയി ഉപയോഗപ്പെടുത്തി യാത്രാവേളയില്‍ സൗഭാഗ്യം നേടാന്‍ കഴിയും. യാത്രാഭാഗ്യം പ്രവര്‍ത്തനക്ഷമമാകുന്നതിനുള്ള ഏറ്റവും ഉത്തമ മാര്‍ഗം ശംഖ് ഉപയോഗിക്കുകയാണ്. ശംഖ് കിടയ്ക്കയ്ക്കു അടിയില്‍ വയ്ക്കുക.
ശുഭയാത്ര ഉണ്ടാകുന്നതിനു യാത്ര പുറപ്പെടുന്നതിനു മുമ്പായി പാടുന്ന പാത്രത്തില്‍ മുട്ടി മണി മുഴക്കുക. മനസുഖം നല്കുന്ന ഉപാധിയാണ് മണി.