ഒരു കുടുംബത്തിന്റെയോ ബിസിനസിന്റെയോ സമഗ്ര പുരോഗതി വീടിനെയോ ഓഫീസ് കെട്ടിടത്തെയോ ആശ്രയിച്ചിരിക്കും എന്നാണ് പറയാറ്. ഇവിടെയാണ് വാസ്തുവിന്റെ പ്രാധാന്യം കടന്നുവരുന്നത്. വാസ്തുശക്തി അദൃശ്യമായ ശക്തിവിശേഷമെന്നാണ് ആചാര്യന്മാര് പറയുന്നത്. വാടകകെട്ടിടങ്ങളും വീടുകളും തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
1 പ്രധാന വാതില്‍ കൃത്യമായും കിഴക്ക്,പടിഞ്ഞാറ്, തെക്ക്,വടക്ക് എന്നീ ദിക്കുകളില്‍ എവിടെയെങ്കിലുമായിരിക്കണം.
2 വീടിന്റെ ദര്‍ശനം അവിടെ താമസിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായിരിക്കണം.ജന്മനക്ഷത്രം അനിഴമെങ്കില് നിങ്ങളുടെ ഭാഗ്യദിശ കിഴക്കാണ്.
3 ജന്മനക്ഷത്രം അറിയില്ലെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ നോക്കുന്ന വീടുകള്‍ തിരഞ്ഞെടുക്കണം. വടക്കും കിഴക്കും നോക്കുന്ന വീടുകള്‍ മറ്റ് ദിക്കുകളെ അപേക്ഷിച്ച് കൂടുതല്‍ നല്ലതാണ്. വടക്ക്, കിഴക്ക് എന്നീ ദിശകള്‍ പ്രയോജനകരമായ നല്ല ഫലങ്ങള്‍ നല്‍കും.
4 കുടുംബത്തിലെ മരണപ്പെട്ട ആളുകളുടെ ഫോട്ടോകള്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പൂജാമുറിയില്‍ വയ്ക്കരുത്.
5 വാടകവീടിന്റെ അടുക്കള കെട്ടിടത്തിന്റെ തെക്കുകിഴക്ക് ഭാഗത്തോ വടക്കുപടിഞ്ഞാറ് ഭാഗത്തോ ആയിരിക്കണം.
6 പണപ്പെട്ടിയോ പണം വെയ്ക്കുന്ന മേശയോ അടുക്കളയില്‍ സൂക്ഷിക്കരുത്.
7 അധികമായി സംഭരിച്ചിരിക്കുന്ന അരി, പരിപ്പ്,ഉപ്പ്,കരയാമ്പു തുടങ്ങിയവ അടുക്കളയില്‍ കൂട്ടിവയ്ക്കരുത്.
8 കുടിവെള്ളം വയ്ക്കുന്ന കൂജയോ,കലമോ,വെള്ളം കൊണ്ടുവരുന്ന പൈപ്പുകളോ സ്റ്റോര്‍ മുറിയോട് ചേര്‍ത്തുവയ്ക്കരുത്.
9 പാചകം ചെയ്യുന്നത് കിഴക്കോട്ട് നോക്കിക്കൊണ്ടായിരിക്കണം.
10 കുരുമുളക്, ഉപ്പ്,മുളകുപൊടി,പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കുന്ന കുപ്പികളും ചെറിയ പെട്ടികളും തീരെ കാലിയാക്കിവയ്ക്കരുത്.