ജാതക ഗണനയില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ലഗ്ന നിര്‍ണയം. ലഗ്നമാണ് ജാതകത്തിലെ ഒന്നാം ഭാവം. ലഗ്നം മുതല്‍ എണ്ണിയാണ് പന്ദ്രണ്ടു ഭാവങ്ങളെയും നിര്‍ണ്ണയി ക്കുന്നത്. അതിനാല്‍ തന്നെ ലഗ്നം മാറിയാല്‍ ജാതകമേ മാറും. ഗ്രഹനിലയില്‍ ലഗ്നത്തെ ‘ല’ എന്നഅക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
ലഗ്നം വ്യക്തിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ആയുസ്സ്, ആകാരം, ദേഹഭംഗി, ആരോഗ്യം, ഓജസ്സ് ,ഐശ്വര്യം, ആത്മബലം,ജയപരാജയങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം ചിന്തിക്കുന്നത് ലഗ്നം കൊണ്ടാണ്. ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ സവിശേഷമായി വരുന്നത് ഏത് രാശി ലഗ്നമായി വരുന്നുഎന്നതും ലഗ്നത്തിന്റെയും ലഗ്നാധി പന്റെയും അവസ്ഥയെയും അനുസരിച്ചായിരിക്കും.
ലഗ്നത്തില്‍ നില്ക്കുന്ന ഗ്രഹത്തിന്റെ സ്വഭാവങ്ങളനുസരിച്ച് ജാതകനു ലഭിക്കുന്ന ശുഭാശുഭ ഫലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലഗ്നാധിപനായ ഗ്രഹം മൗഢ്യാദിദോഷങ്ങള്കൂടാതെയും രശ്മിബലമുള്ളവനായും കേന്ദ്ര ത്രികോണഭാവങ്ങളില് ഉച്ചം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം എന്നീ ഇഷ്ടരാശികളില്‍ നില്‍ക്കുകയും എട്ടാം ഭാവാധിപതിയായ ഗ്രഹത്തിന് കേന്ദ്രമൊഴിച്ചുള്ള ഭാവങ്ങളിലെ സ്ഥിതിവരികയും ലഗ്നത്തില്‍ ശുഭഗ്രഹമുണ്ടായിരിക്കുകയും ചെയ്താല്‍ ദീര്‍ഘായുസ്സും ധനാഭിവൃദ്ധിയും ജാതകനുണ്ടാകും. ഇതിനുപുറമേ അനേക സദ്ഗുണങ്ങളും, രാജമാന്യതയും സമ്പത്തും സൗന്ദര്യവും ആരോഗ്യദൃഢഗാത്രതയും നിര്‍ഭയത്വവും ധര്‍മ്മിഷ്ഠത്വവും സല്കുടുംബാഭിവൃദ്ധിയും ഉള്ളവനും ആയിത്തീരും. ലഗ്നാധിപനായ ഗ്രഹം രശ്മിസഹിതനായി ദുഃസ്ഥാനമൊഴിച്ചുള്ള ഭാവത്തില്‍ നില്ക്കുന്നുവെങ്കിലും ശുഭഫലങ്ങളാണ് ഉണ്ടാകുക. ഇതു ജാതകനു സുഖവും അഭ്യുദയവും നല്‍കും. ലഗ്നാധിപനായ ഗ്രഹം ദുഃസ്ഥാനങ്ങളില്‍ നിന്നാല്‍ ദുഃഖിയായും ഭവിക്കും. ലഗ്നാധിപനായ ഗ്രഹം നീചത്തില് നിന്നാല്‍ നികൃഷ്ടസ്ഥലത്തു താമസിക്കുന്നവനായും ഭവിക്കും. ലഗ്നാധിപനായ ഗ്രഹം ബലവാനായി ഉഭയരാശിയില്‍ നിന്നാല്‍ സ്വാസ്ഥ്യവും അഭിവൃദ്ധിയും ഊര്‍ജ്ജിതവും ഉള്ളവനായും ഭവിക്കും. ലഗ്നാധിപനായ ഗ്രഹം ബലഹീനനും ദുഃസ്ഥനും ആയി നിന്നാല്‍ ശത്രുപീഡയും ദുഃഖവും രോഗവും ക്ലേശവും നിരന്തരവും അനുഭവിക്കുന്നവനായും ഭവിക്കും.
ലഗ്നഭാവം എന്നതു ഗ്രഹനിലയനുസരിച്ച് ആയുസ്, ശരീരം ശരീരഘടന, ശരീരത്തിന്റെനിറം, സ്വഭാവം, സ്ഥിതി, മഹത്വം, കീര്‍ത്തി, സുഖം, അവയവാദികള്, സൗന്ദര്യം, ഓജസ്, ശക്തി, ജയം, വ്യവഹാരങ്ങളില്‍ ജയം .ആത്മപ്രഭാവം ഇവയാണ് നല്‍കുക. സൂര്യന് ലഗ്നത്തില്‍ നിന്നാല്‍ തലമുടി കുറഞ്ഞവനായും അലസനും, കോപിയും ഔന്നത്യവും അഭിമാനവുള്ളവനും സഞ്ചാരപ്രിയനായും ശൂരനായും ക്ഷമയും ബലവും ഇല്ലാത്തവനായും പിത്തരോഗം ഉള്ളവനായും ഭവിക്കും. ആദിത്യന് ലഗ്നത്തില്‍ ബലവാനും പത്താം ഭാവത്തില്‍ സര്‍വ്വോത്തമനും ആയിത്തീരും. ലഗ്നം ആദിത്യന്റെ ഉച്ചമോ സ്വക്ഷേത്രമോ ആയി അവിടെ ആദിത്യന് നിന്നാല്‍ ഫലം ശ്രേഷ്ഠം ആയിരിക്കും. ഉച്ചം, സ്വക്ഷേത്രം, വര്‍ഗ്ഗോത്തമം ഇവയില്‍ സൂര്യന് ഏതു സ്ഥാനത്ത് നിന്നാലും അത്യന്തം ബലവാനും പൂര്‍ണ്ണ ഫലദായകനുമാണ് .
ബലവാനായിട്ടുള്ള ലഗ്നാധിപന്റെ ദശയില്‍ കീര്‍ത്തി, സുഖാനുഭവങ്ങള്‍, ആരോഗ്യ പുഷ്ടി, ധന ലാഭം,പ്രതാപം,തുടങ്ങിയ ഗുണഫലങ്ങളും ബലഹീനനായ ലഗ്നാധിപന്റെ ദശയില്സ്ഥാന ഭ്രംശം,ശത്രു ഭയം,പലതരത്തിലുള്ള ആപത്തുകള്തുടങ്ങിയ ദോഷഫലങ്ങളും അനുഭവിക്കാം. ലഗ്നാധിപനും ലഗ്നാധിപ ദേവതയ്ക്കും മറ്റും പരിഹാര കര്‍മങ്ങള്‍ അനുഷ്ടിച്ച് ദോഷഫലങ്ങള്‍ കുറയുകയും ചെയ്യാം