മലയാളമാസത്തിലെ വെളുത്തവാവ് ദിവസമാണ് പൗര്‍ണമി. ഓരോമാസത്തെയും പൗര്‍ണമിക്കും ഓരോഫലങ്ങളാണ്.മേടമാസത്തിലെ പൗര്‍ണമിദിനം ഏപ്രില്‍ 29 ഞായറാഴ്ചയാണ്. ഇൗമാസത്തെ പൗര്‍ണമി സമ്പത്തും ഐശ്വര്യവര്ധനയുമാണ് ഫലം. 29ന് രാവിലെ 6.40 മുതല്‍ 30-ാ്ം തീയതി രാവിലെ 6.15 വരെയാണ് മേടമാസത്തിലെ പൗര്‍ണമി.
പൗര്‍ണമി വ്രതമെടുക്കുന്നവര്‍ സൂര്യോദയത്തിനുമുന്നേ കുളിക്കണം. തുടര്‍ന്നു ദേവീയെ മനസില്ധ്യാനിച്ച് കുങ്കുമം ചാര്‍ത്തി വിളക്കുകൊളുത്തിയ ശേഷം ഗണപതി ഭഗവാനെ വന്ദിക്കണം. തുടര്‍ന്ന് ദേവീയ ഭജിക്കണം. ദേവിയുടെ മന്ത്രങ്ങള്‍, ഗായത്രി എന്നിവ ജപിച്ച് മനസ് ദേവിയില്‍ അര്‍പ്പിക്കണം. ലളിതസഹസ്രനാമം ഭക്തി പുരസരം ജപിക്കുന്നത് ഏറെ ഐശ്വര്യദായകമാണ്. വ്രതദിനത്തില്‍ ഒരിക്കല്‍ ഊണാണ് വേണ്ടത്. ഒരുനേരം അരിയാഹാരം കഴിക്കുകയും ബാക്കിസമയങ്ങളില്‍ പഴവര്‍ഗങ്ങളുമാണ് ഭക്ഷിക്കേണ്ടത്. പഴകിയ ഭക്ഷണമോ, മത്സ്യമാംസാദികളോ കഴിക്കരുത്. ഇന്നേദിവസം ദേവീക്ഷേത്രദര്ശനം ഉത്തമമാണ്.
ദേവീ സ്തുതി
ഓം സര്‍വ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി
ബുദ്ധിം യാനഹ: പ്രചോദയാത്
കാര്‍ത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ
സംസാര സാഗരേ മഗ്നം മാമുദ്ധര കൃപാമയി
ബ്രഹ്മ വിഷ്ണു ശിവാരാധ്യേ പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ ‘
സര്‍വ്വ സ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുര്‍ഗ്ഗാ ദേവി നമോസ്തുതേ
ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ ഭദ്രകാളീ നമോസ്തുതേ