ഗൃഹത്തിനു ചുറ്റും മതില് കെട്ടുമ്പോള്‍ മതിലിനു പരമാവധി ഉയരം ജനലുകളുടെ കീഴ്പടി വരെയെ ആകാവൂ. ഈ നിബന്ധന ഗൃഹത്തിനോട് ചേര്‍ന്നിരിയ്ക്കുന്ന മതിലുകള്‍ക്ക് കൂടുതല്‍ പാലിക്കേണ്ട നിയമമാകുന്നു.
മതില് കെട്ടുമ്പോള്‍ തെക്ക് മതിലിന് ഉയരം കൂടുതലും അതിനേക്കാള്‍ അല്പം കുറഞ്ഞത് പടിഞ്ഞാറതും: വടക്കും കിഴക്കും ക്രമമായി അല്പാല്പം കുറഞ്ഞും ഇരിക്കുന്നത് കൂടുതല്‍ ജൈവ ഊര്‍ജ്ജത്തെ ഗൃഹത്തിനുള്ളിലേയ്ക്ക് പ്രവഹിയ്ക്കുന്നതിന് ഉതകും എന്ന് വാസ്തു നിയമങ്ങള്‍ പഠിയ്ക്കുമ്പോള്‍ മനസ്സിലാക്കാം.