ബുധദശാഫലം അനുകൂലവും പ്രതികൂലവുമായാല്‍ ഗുണങ്ങളും അതിലേറെ ദോഷങ്ങളുമുണ്ട്. വിദ്യ, ഉദ്യോഗം, ആരോഗ്യം എന്നിവയെല്ലാം ബുധദശാഫലത്തെ ആശ്രയിച്ചിരിക്കും. ബുധന്‍ ജാതകത്തില്‍ അനുകൂലമായാല്‍ ആ ദശാകാലത്ത് വിദ്യാഗുണം, എഴുത്തുകുത്തുകളില്‍ പ്രാവീണ്യം, ധാനലാഭം, ഉദ്യോഗലബ്ധി, ബുദ്ധിശക്തി, സാഹിത്യപ്രവര്‍ത്തനം, ഗണിതജ്ഞാനം, ഭൂമിലാഭം, ധാര്‍മ്മികകാര്യങ്ങളില്‍ താത്പര്യം എന്നിവ ഫലം.
ബുധന്‍ പ്രതികൂലനായാല് ആ ദാശാകാലത്ത് വിപത്തുകള്‍, ദുഖം, മനോവിഭ്രാന്തി, അജ്ഞത, ദുര്‍ഭാഷണം, ശത്രുത, കൗശലം, ശുഭകര്‍മ്മങ്ങള്‍ക്ക് തടസം, തൊഴില്‍നാശം, സ്വജനകലഹം, ത്രിദോഷകോപത്താല്‍ ഉണ്ടാകുന്ന രോഗങ്ങള്‍ എന്നിവ ഫലമെന്നും വിശ്വസിച്ചുപോരുന്നു.
ബുധന്റെ കാരധര്മ്മങ്ങള്
വാക്ക്, വിദ്യ, ബുദ്ധി, യുക്തി, ജ്ഞാനം, കൗശലം, ഗണിതം, ഗ്രന്ഥ പ്രസാധനം, പത്രപ്രവര്‍ത്തനം, അക്കൗണ്ടന്‍സി, പ്രസംഗം, പ്രഭാഷണം,കവിത്വം, രാജസഗുണം, പച്ചനിറം, മരതകം, പാണ്ഡിത്യം, ശ്രീകൃഷ്ണന്, ശ്രീരാമന്, ജ്യോതിഷം, ഭാഷാപാണ്ഡിത്യം, വിദ്യാലയം, അച്ചടി, അമ്മാവന്, അമ്മാവി, അവിശ്വാസം, നപുംസകത്വം, പുസ്തകവിപണനം, ധര്‍മ്മബോധം, മാനസികവളര്‍ച്ച, വിനോദപ്രിയത്വം, വാത,കഫ പ്രകൃതി, വാസ്തുവിദ്യ, എഴുത്ത്, വേദാന്തചിന്ത, ഉന്മാദം, മൂത്രതടസ്സം, സന്നിപാതം, ബുഷ്്ാഷണം, മനോവ്യാകുലത, ഞരമ്പുരോഗങ്ങള്‍ തുടങ്ങിയവ ബുധന്റെ കാരധര്മ്മങ്ങളാണ്.