വിവാഹക്കാര്യത്തില്‍ മുതല്‍ ജീവിതത്തിലെ പല കാര്യങ്ങളെയും ബാധിക്കുന്ന ഒന്നാണ് ചൊവ്വാദോഷം. ഇത് മാറുവാനായി പല പ്രതിവിധികളും ചെയ്തുവരാറുണ്ട്. ലളിതമായ ചില കാര്യങ്ങളിലൂടെ ചൊവ്വയെ പ്രീതിപ്പെടുത്താമെന്ന് ആചാര്യന്മാര് പറയുന്നു.
‘ഓം അംഗാരകായ നമഃ‘ എന്ന മന്ത്രം ദിവസവും രാവിലെയും വൈകുന്നേരവും 108 തവണ 18 ദിവസം ജപിക്കണം. ചുവന്ന വസ്ത്രം ധരിച്ചാണ് ജപിക്കേണ്ടത്. പൗര്‍ണ്ണമി ദിനത്തില്‍ വേണം ജപം ആരംഭിക്കേണ്ടത്. ദേവീക്ഷേത്ര ദര്‍ശനം ഉത്തമമാണ്. ഇത് കൂടാതെ ചൊവ്വാഴ്ച്ച വ്രതവും, നക്ഷത്രം കണക്കാക്കി ഏഴ് തവണ അംഗാരകപൂജ ചെയ്യുന്നതും ഫലപ്രദമാണ്.
‘ഓം ഹ്രിം മഹാദേവ്യൈ നമഃ‘ എന്ന മന്ത്രം പൗര്‍ണ്ണമി ദിനത്തില്‍ 41 പ്രാവശ്യം ചൊല്ലണം. അടുപ്പിച്ച് 12 പൗര്‍ണമി നാളുകളില്‍ ഇപ്രകാരം ചെയ്യുന്നത്തും ചൊവ്വാദോഷം മാറാന്‍ ഉത്തമമാണെന്ന് വിശ്വാസം.